ട്വിറ്ററില്‍ ആളെക്കൂട്ടി മോദി;ട്വിറ്ററില്‍ ആളെക്കൂട്ടി മോദി. സമൂഹമാധ്യമമായ ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശസ്തരുടെ കൂട്ടു പിടിച്ചതായി പഠനറിപ്പോര്‍ട്ട്

ട്വിറ്ററില്‍ ആളെക്കൂട്ടി മോദി. സമൂഹമാധ്യമമായ ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശസ്തരുടെ കൂട്ടു പിടിച്ചതായി പഠനറിപ്പോര്‍ട്ട്. 2009 ലാണ് മോദി ട്വിറ്ററിലെത്തുന്നത്. ഇപ്പോള്‍ 4.6 കോടി ആളുകള്‍ മോദിയെ ട്വിറ്ററില്‍ പിന്തുടരുന്നുണ്ട്. യുഎസ്സിലെ മിഷിഗണ്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ജിയോജിത്പാല്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്ത് വന്നിരിക്കുന്നത്.
2009 ഫെബ്രുവരി മുതല്‍ 2015 ഒക്ടോബര്‍ വരെയുള്ള മോദിയുടെ ഒന്‍പതിനായിരത്തിലധികം ട്വീറ്റുകളാണ് ജിയോജിത് പാല്‍ പഠന വിധേയമാക്കിയിട്ടുള്ളത്. അതുപോലെ തന്നെ തെരഞ്ഞെടുപ്പിന് മുമ്പും തെരഞ്ഞെടുപ്പിന് ശേഷവുമുള്ള പ്രമുഖരുമായുള്ള മോദിയുടെ ഇടപെടലുകളും പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. വളരെ കുറച്ച് ഫോളേവേഴ്‌സാണ് 2009 ല്‍ അദ്ദേഹത്തിന് ട്വിറ്ററിലുണ്ടായിരുന്നത്. 2012 ഒക്ടോബറില്‍ ഒരു മില്യണ്‍ ഫോളേവേഴ്‌സിനെ ലഭിച്ചു. മോദിയുടെ ട്വിറ്റര്‍ ഉപയോ?ഗത്തെ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ജിയോജിത് പാല്‍ വിഭജിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ ജനപിന്തുണയുള്ള ദേശീയ നേതാവിന്റെ പ്രതിച്ഛായ ആണ് ഉണ്ടായിരുന്നതെങ്കില്‍ രണ്ടാം ഘട്ടത്തില്‍ പ്രമുഖരായവരെ മോദി തന്റെ ട്വീറ്റുകളില്‍ ഉള്‍പ്പെടുത്തി. അതില്‍ ശ്രീ ശ്രീ രവിശങ്കര്‍, അമിതാഭ് ബച്ചന്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. രണ്ടാം ഘട്ടത്തില്‍ തനിക്ക് താരപിന്തുണയുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായിരുന്നു മോദിയുടെ ശ്രമം. അതിനായി താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും ട്വീറ്റിലുള്‍പ്പെടുത്തി. മൂന്നാം ഘട്ടത്തില്‍ തന്റെ സര്‍ക്കാര്‍ പദ്ധതികളില്‍ താരങ്ങളെ ഉള്‍പ്പെടുത്താനാണ് മോദി പ്രാധാന്യം നല്‍കിയത്. എന്നാല്‍ മോദി പരാമര്‍ശിച്ച താരങ്ങളാരും തന്നെ അദ്ദേഹത്തിന് രാഷ്ട്രീയമായി പിന്തുണച്ചവരായിരുന്നില്ല എന്നും പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു.
https://www.facebook.com/Malayalivartha





















