ഇന്ത്യൻ പാരാലിംപിക്സ് താരം ദീപാ മാലിക് ബിജെപിയില്‍ ചേര്‍ന്നു

ഇന്ത്യയുടെ അഭിമാനമായ പാരാലിംപിക്സ് താരം ദീപാ മാലിക് ബിജെപിയില്‍ ചേര്‍ന്നു. ബ്രസീലില്‍ നടന്ന പാരാലിംപിക്സില്‍ ദീപ വെള്ളി മെഡല്‍ നേടിയിരുന്നു. പാരാലിംപിക്സില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാ താരമായിരുന്നു ദീപ.
ഷോട്ട്പുട്ടിലായിരുന്നു ദീപയുടെ മെഡല്‍. അര്‍ജുന അവാര്‍ഡ് ജേതാവായ ദീപ ഹരിയാന സ്വദേശിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദീപ മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.
https://www.facebook.com/Malayalivartha





















