മുംബൈ ഇന്ത്യന്‍സ് കോടീശ്വരനായ മുകേഷ് അംബാനിയുടെ വീട്ടിലെത്തിയപ്പോള്‍...

ഐ പി എല്‍ ടീം മുംബൈ ഇന്ത്യന്‍സിന്റെ ഉടമ മുകേഷ് അംബാനിയുടെ കാര്‍ ഗാരേജിലെ കാഴ്ച കണ്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകത്തെ സൂപ്പര്‍ സ്റ്റാറുകളായ രോഹിത് ശര്‍മയും ജസ്പ്രീത് ബൂംറയും കീറോണ്‍ പൊള്ളാര്‍ഡും.
ബെന്‍സ്, ബെന്റ്‌ലി, ബിഎംഡബ്ല്യു, ലാന്‍ഡ്‌റോവര്‍, റോള്‍സ് റോയ്‌സ്, പോര്‍ഷെ. വാഹന ലോകത്തിലെ സൂപ്പര്‍സ്റ്റാറുകളെല്ലാം ഒരു കുടക്കീഴില്‍ കാണാന്‍ കഴിയുന്നതു തന്നെ അവിശ്വസനീയവും അപൂര്‍വവുമാണ്. അതിസമ്ബന്നര്‍ക്കു മാത്രം സ്വന്തമാക്കാന്‍ സാധിക്കുന്ന വാഹനങ്ങളെല്ലാം ഒരുമിച്ച് കാണാനാവുന്നത് തന്നെ ഭാഗ്യമാണ്.
ലോകത്തെ അതിസമ്ബന്നരുടെ പട്ടികയില്‍ പതിമൂന്നാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ഗാരേജിലെ കാറുകളുടെ ഒരുഭാഗം മാത്രം കണ്ടപ്പോള്‍ തന്നെ കളിക്കളത്തിലെ സൂപ്പര്‍താരങ്ങളുടെ കണ്ണ് തള്ളി.
അംബാനിയുടെ മുംബൈയിലെ വീട് ആന്റിലിയയുടെ പാര്‍ക്കിങ് സ്‌പെയ്‌സിലാണ് ഈ വാഹന സൂപ്പര്‍താരങ്ങളുടെ വിശ്രമം. 27 നിലകളിലായി നാല് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഈ വീടിന്റെ ഭൂമിക്കടിയിലുള്ള നിലയിലിണ് കാര്‍ പാര്‍ക്കിങ്ങ്.
ഗ്യാരേജ് സന്ദര്‍ശിക്കാനും വാഹന ലോകത്തെ സൂപ്പര്‍താരങ്ങളെ സന്ദര്‍ശിക്കാനുള്ള ഭാഗ്യവും മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ക്ക് ലഭിച്ചു. 'ക്രിക്കറ്റ് ഫീവര്‍: മുംബൈ ഇന്ത്യന്‍' എന്ന വെബ് സീരിസിന്റെ ഭാഗമായായിരുന്നു താരങ്ങള്‍ അംബാനിയുടെ ഗാരേജിലെത്തിയത്.
ബെന്റലി ബെന്റഗൈ, ബെന്റലി മുല്‍സാന, മെ!ഴ്‌സിഡസ് ബെന്‍സ് ഇ ക്ലാസ്, ബെന്‍സ് ജി 63 എഎംജി, റേഞ്ച് റോവര്‍, റോള്‍സ് റോയ്‌സ് ഫാന്റം, പോര്‍ഷെ കയിന്‍, റേഞ്ച് റോവര്‍ എസ് യു വി, ബിഎംഡബ്ല്യു ഐ8 തുടങ്ങി നിരവധി ലക്ഷ്‌റി കാറുകള്‍ താരങ്ങളുടെ സന്ദര്‍ശന വിഡിയോയില്‍ കാണാം.
ഗാരേജിന്റെ ഇടതുവശം മാത്രമാണ് വീഡിയോയിലുള്ളത്. അംബാനി കുടുംബം ഈയിടെ വാങ്ങിയ ലംബോര്‍ഗിനി, റോള്‍സ് റോയ്‌സ് കള്ളിനാന്‍, ബി എം ഡബ്ല്യൂ സീരിസ് 7, ബെന്‍സ് ണ221 എസ് ഗാര്‍ഡ്, ബെന്റലി ബെന്റഗൈ ബ്ലാക്ക് തുടങ്ങിയ കാറുകള്‍ വീഡിയോയില്‍ കാണിച്ചിട്ടില്ല. ഈ സൂപ്പര്‍ ഗാരേജില്‍ 168 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണുള്ളത്.
https://www.facebook.com/Malayalivartha





















