ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം പ്രതിരോധിച്ചത് ജെഎഫ്17 തണ്ടര്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചെന്ന് പാക്കിസ്ഥാന്‍... യുഎസ് നിര്‍മിത എഫ് 16 യുദ്ധവിമാനം ഉപയോഗിച്ചെന്ന ഇന്ത്യന്‍ വാദം വീണ്ടും നിഷേധിച്ച് പാക്കിസ്ഥാന്‍

ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം പ്രതിരോധിച്ചത് ജെഎഫ്17 തണ്ടര്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചെന്ന് പാക്കിസ്ഥാന്‍. യുഎസ് നിര്‍മിത എഫ് 16 യുദ്ധവിമാനം ഉപയോഗിച്ചെന്ന ഇന്ത്യന്‍ വാദം പാക്കിസ്ഥാന്‍ വീണ്ടും നിഷേധിച്ചു. ഫെബ്രുവരി 14ന് ജമ്മു കാഷ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വ്യോമാതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ബോംബാക്രമണം നടത്തിയിരുന്നു.
ഇന്ത്യന്‍ വിമാനങ്ങളെ പ്രതിരോധിക്കാന്‍ പാക്കിസ്ഥാന്‍ എഫ് 16 യുദ്ധവിമാനം ഉപയോഗിച്ചെന്നും എഫ് 16ല്‍നിന്ന് ഇന്ത്യന്‍ പ്രദേശത്ത് ബോംബിംഗ് നടത്തിയെന്നുമാണ് ഇന്ത്യയുടെ വാദം.ഫെബ്രുവരി 26ന് അതിര്‍ത്തി ലംഘിച്ചെത്തിയ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാക് പ്രദേശത്ത് ആക്രമണം നടത്തിയെങ്കിലും യാതൊരു നാശനഷ്ടവും ഉണ്ടായിട്ടില്ലെന്ന് പാക് കരസേനാ വക്താവ് മേജര്‍ ജനറല്‍ ആസീഫ് ഗഫൂര്‍ പറഞ്ഞു.
പിറ്റേന്ന് ഇന്ത്യന്‍ ആക്രമണത്തിന് പാക്കിസ്ഥാന്‍ തിരിച്ചടി നല്‍കി, മിഗ് 21 വെടിവച്ചിട്ടു. പിടിയിലായ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ പിന്നീട് ഇന്ത്യക്കു കൈമാറി. ഈ അക്രമണം പാക്കിസ്ഥാനും ചൈനയും സംയുക്തമായി വികസിപ്പിച്ചെടുത്ത ജെഎഫ്17 ഉപയോഗിച്ചാണ്. എഫ് 16ന്റെ ഉപയോഗം സംബന്ധിച്ച പാക്‌യുഎസ് ധാരണ തെറ്റിക്കില്ലെന്നും ഗഫൂര്‍ റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സുപ്ട്ണിക് ഇന്റര്‍നാഷണലിനോട് പറഞ്ഞു. ഇന്ത്യന്‍ പ്രദേശത്ത് പാക്കിസ്ഥാന്‍ എഫ് 16 ല്‍നിന്നും പ്രയോഗിച്ച എഐഎം 120 അമ്രാം മിസൈലിന്റെ ഭാഗങ്ങള്‍ ഇന്ത്യന്‍ സുരക്ഷാസേനാ പ്രദര്‍ശിപ്പിച്ചിരുന്നു.
റഡാറുകള്‍ പിടിച്ചെടുത്ത ഇലക്‌ട്രോണിക് സിഗ്‌നലുകളിലും പാക്കിസ്ഥാന്‍ എഫ്16 ഉപയോഗിച്ചതിന്റെ തെളിവുണ്ടെന്നാണ് ഇന്ത്യയുടെ വാദം. ഇന്ത്യക്കെതിരേ പാക്കിസ്ഥാന്‍ എഫ് 16 ഉപയോഗിച്ചിതു സംബന്ധിച്ച് കൂടുതല്‍ തെളിവ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. പാക്കിസ്ഥാന്‍ ജെഎഫ് 17 ഉപയോഗിച്ച വിവരം യുഎസിനെ ധരിപ്പിട്ടിട്ടുണ്ടെന്നും പാക് സേനാ വക്താവ് അറിയിച്ചു.
"
https://www.facebook.com/Malayalivartha





















