26 കാരിയ്ക്ക് ഇഷ്ടം വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ യുവാവിനെ... കാമുകനൊപ്പം പോകാൻ അനുമതി നൽകി ഹൈക്കോടതി

26 കാരിയ്ക്ക് ഇഷ്ടം വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ യുവാവിനെ... കാമുകനൊപ്പം പോകാൻ അനുമതി നൽകി ഹൈക്കോടതി. യുവതിയെ വീട്ടുകാര്‍ അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മൊയ്‌നുദ്ദീന്‍ അബ്ബാസി എന്നയാളാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് വിനില്‍ കുമാര്‍ മാതുര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2018 ജൂലൈ 23 ന് താന്‍ രൂപാല്‍ സോണി (23)യെ നിയമപരമായി വിവാഹം കഴിച്ചുവെന്നും എന്നാല്‍, സോണിയെ കുടുംബം തടവില്‍ വച്ചരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. എന്നാല്‍, അബ്ബാദി വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്ന് കണ്ടെത്തിയ കോടതി ഇതോടെ യുവതിയെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മന്ദിരത്തിലേയ്ക്ക് മാറ്റി.
തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ യുവതിയെ വീണ്ടും ഹാജരാക്കി. യുവതിയുടെ നിലപാട് ചോദിച്ച കോടതി പരാതിക്കാരനൊപ്പം പോകണമെന്ന യുവതിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായ, പക്വതയുള്ള തീരുമാനമെടുക്കാന്‍ കഴിവുള്ള ആളുമായ പെണ്‍കുട്ടിയെ സ്വന്തം ഉത്തരവാദിത്വത്തില്‍ പരാതിക്കാരനൊപ്പം പോകാന്‍ അനുവദിക്കുന്നതായി കോടതി വ്യക്തമാക്കി. രാജസ്ഥാന്‍ കോടതിയാണ് കാമുകന്റെ പരാതി പരിഗണിച്ച ശേഷം ഇത്തരമൊരു ഉത്തരവിട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha