ലോക്സഭാ തിരഞ്ഞെടുപ്പില്‍ അച്ഛനും മകളും നേര്‍ക്കുനേര്‍

ആന്ധ്രപ്രദേശിലെ അരക് മണ്ഡലത്തില്‍ ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ ഒരു പോരാട്ടമാണ് നടക്കുന്നത്.
അച്ഛനും മകളുമാണ് രണ്ടു ചേരികളുടെ സ്ഥാനാര്‍ത്ഥികളായി ഇവിടെ മല്‍സരിക്കുന്നത്. കോണ്‍ഗ്രസ് വിട്ട് ടി.ഡി.പിയില്‍ ചേര്‍ന്ന മുന്‍ കേന്ദ്രമന്ത്രി വൈരിചാര്‍ല കൃഷ്ണ ചന്ദ്ര ഡിയോയും മകള്‍ ശ്രുതി ദേവിയും തമ്മിലാണ് ഇവിടെ പോരാട്ടം. മകള്‍ ശ്രുതി കോണ്‍ഗ്രസ് ടിക്കറ്റിലാണ് രംഗത്തിറങ്ങിയിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് വി.കെ.സി ഡിയോ കോണ്‍ഗ്രസ് വിട്ട് ടി.ഡി.പിയില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിത നീക്കത്തിനൊടുവില്‍ ഡിയോയ്ക്കെതിരെ മകളെ തന്നെ കോണ്‍ഗ്രസ് രംഗത്തിറക്കിയത്. വി.കെ.സി ഡിയോ കോണ്‍ഗ്രസ് ടിക്കറ്റില്‍ ആറ് തവണ എം.പിയായിട്ടുണ്ട്. വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ ജി. മാധവിയാണ് മറ്റൊരു പ്രധാന സ്ഥാനാര്‍ത്ഥി.
ശ്രുതിയും മാധവിയും ഇത് ആദ്യമായാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അന്തരിച്ച സി.പി.ഐ നേതാവ് ഗൊണ്ഡേതി ദെമുഡുവിന്റെ മകളാണ് മാധവി. ചിന്തപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ട് തവണ എം.എല്‍.എയായ നേതാവാണ് ദെമുഡു. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപികയാണ് മാധവി.
https://www.facebook.com/Malayalivartha