പുതിയ തുടക്കം കുറിക്കാനൊരുങ്ങി മോദി; ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ തുടക്കം കുറിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി ; വ്യാഴാഴ്ച മൂന്നു സംസ്ഥാനങ്ങളിൽ മോദി തെരഞ്ഞെടുപ്പ് പര്യടനം നടത്തും

ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ തുടക്കം കുറിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്ച മൂന്നു സംസ്ഥാനങ്ങളിൽ മോദി തെരഞ്ഞെടുപ്പ് പര്യടനം നടത്തും. ജമ്മുകശ്മീർ, ഉത്തരാഖണ്ഡ്, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് മോദി പര്യടനം നടത്തുക.
ഉത്തർപ്രദേശിലെ മീററ്റിൽ ബഹുജന റാലി നടത്തി ബി.ജെ.പി സ്വാധീനം തിരിച്ചുപിടിക്കാനാണ് മോദിയുടെ ശ്രമം. ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ വ്യാഴാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പ് പരിപാടിയിലും മോദി പങ്കെടുക്കും. 2014 തെരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡിലെ അഞ്ചു സീറ്റുകളും ബി.ജെ.പി തൂത്തുവാരിയിരുന്നു. ഇത്തവണയും ജയം ആവർത്തിക്കാനാണ് പാർട്ടി പ്രയത്നിക്കുന്നത്.
2014 ൽ ജമ്മു-പൂഞ്ച് ലോക്സഭാ മണ്ഡലത്തിൽ രണ്ടരലക്ഷം വോട്ടിന് വിജയിച്ച ബി.ജെ.പി എം.പി ജുഗൽ കിഷോർ ശർമയുടെ സീറ്റ് വീണ്ടും ഉറപ്പിക്കാനാണ് നരേന്ദ്രമോദി നേരിട്ട് ജമ്മുവിലെത്തുന്നത്. ജമ്മുവിലെ അഖ്നുറിലാണ് മോദി റാലി നയിക്കുക. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി ഫെബ്രുവരി മൂന്നിന് മോദി ജമ്മു സന്ദർശിച്ചിരുന്നു. ഏപ്രിൽ രണ്ടാംവാരം പ്രധാനമന്ത്രി കാത്വവയിലും റാലി നടത്തുമെന്ന് റിപ്പോർട്ടുണ്ട്.
വെള്ളിയാഴ്ച ഒഡീഷയിലെ കോറാപത്, തെലങ്കാനയിലെ മഹബൂബ് നഗർ, ആന്ധ്രാ പ്രദേശിലെ കുനൂർ എന്നിവിടങ്ങളിൽ നടക്കുന്ന റാലികളിൽ മോദി സംസാരിക്കും.
https://www.facebook.com/Malayalivartha





















