ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം; പ്രസംഗത്തിന്റെ പകര്‍പ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടു

ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷണം നടത്തിയത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന് ഇടപെടുന്നു. പ്രസംഗത്തിന്റെ പകര്‍പ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടു. പ്രസംഗത്തില്‍ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് പകര്‍പ്പ് ആവശ്യപ്പെട്ടത്.
നേരത്തേ, തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള കക്ഷികള്‍ മോദിയുടെ പ്രസംഗത്തിലെ തെരഞ്ഞെടുപ്പ് ചട്ടലംഘനം ചൂണ്ടിക്കാട്ടി തെര. കമ്മീഷനെ സമീപിച്ചിരുന്നു. ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തിന്റെ വാര്‍ത്ത ജനങ്ങളെ അറിയിക്കേണ്ടത് ഡിആര്‍ഡിഒ മേധാവി ആയിരുന്നെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha























