രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ കാറുകള്‍ കത്തിനശിച്ചു, ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം

രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ കാറുകള്‍ കത്തിനശിച്ചു. കരോള്‍ ബാഗിലെ വര്‍ക്ക് ഷോപ്പില്‍ ഉണ്ടായിരുന്ന നാല് കാറുകളാണ് കത്തിനശിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു സംഭവം.
തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല
https://www.facebook.com/Malayalivartha























