രാഹുല്‍ഗാന്ധി കേരളത്തില്‍ വരാനുള്ള സാധ്യത മങ്ങിയതോടെ പ്രിയങ്കാഗാന്ധിയെ എങ്കിലും കൊണ്ടു വരാനുള്ള നീക്കത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍... രാഹുലിനു വേണ്ടി പിന്‍മാറിയ സിദ്ദിഖിനെ വീണ്ടും കൊണ്ടു വന്നാലുള്ള ചമ്മല്‍ മാറ്റാനുള്ള മറുതന്ത്രമായി പ്രിയങ്കയെ കാണുന്നു

ശകുന്തളയെ കിട്ടിയില്ലെങ്കില്‍ പ്രിയംവദയായാലും മതി എന്ന അവസ്ഥയിലായ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ കിട്ടിയില്ലെങ്കില്‍ പ്രിയങ്കാ ഗാന്ധിയെയെങ്കിലും വയനാട് സീറ്റില്‍ മത്സരിപ്പിക്കാന്‍ ശ്രമിക്കുന്നു.
വയനാട്ടില്‍ കോണ്‍ഗ്രസിന് ഇതുവരെ സ്ഥാനാര്‍ത്ഥിയായിട്ടില്ല. രാഹുല്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ സാധ്യത അനുദിനം മങ്ങി കൊണ്ടിരിക്കുന്നു. രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നതില്‍ കടുത്ത എതിര്‍പ്പാണ് ഇടതുപക്ഷം പ്രകടിപ്പിക്കുന്നത്. പിണറായി മുതല്‍ യച്ചൂരി വരെയുള്ള നേതാക്കള്‍ രാഹുലിനെതിരെ രംഗത്തെത്തിയിട്ടുണ്ട് .
വയനാട്ട് മത്സരിക്കരുതെന്ന നിര്‍ദ്ദേശം സീതാറാം യച്ചൂരി രാഹുല്‍ ഗാന്ധിക്ക് നേരിട്ട് നല്‍കിയിട്ടുണ്ട്. പ്രകാശ് കാരാട്ട് സോണിയാ ഗാന്ധിയെ നേരില്‍ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടു. രാഹുല്‍ തന്റെ തീരുമാനം അറിയിക്കുന്നതിന് മുമ്പ് അക്കാര്യം പരസ്യമാക്കിയ ഉമ്മന്‍ ചാണ്ടിക്കെതിരെ സോണിയാ എ. ഐ. സി സി നേതാക്കളോട് സംസാരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. രാഹുലിനെ കേരളത്തില്‍ കൊണ്ടുവരാന്‍ ചരടുവലിച്ച കെ.സി. വേണുഗോപാല്‍ ഇതു സംബന്ധിച്ച് ഒരക്ഷരം ഇതുവരെ ഉരിയാടിയിട്ടില്ല. അത്തരത്തിലൊരു ഉറപ്പും രാഹുലില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് വേണുഗോപാല്‍ തന്റെ സഹപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രിയങ്ക ഗാന്ധിയുടെ പേര് ഇന്ത്യയിലെ ഒരു സ്ഥാനാര്‍ത്ഥി പട്ടികയിലും ഉള്‍പ്പെട്ടിട്ടില്ല. അവര്‍ മത്സരരംഗത്ത് ഇല്ലെന്നാണ് എ ഐ സി സി വൃത്തങ്ങള്‍ നല്‍കിയ ആദ്യ സൂചന. എന്നാല്‍ ബുധനാഴ്ച യു പിയില്‍ മാധ്യമങ്ങളെ കണ്ട പ്രിയങ്ക തന്റെ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചില്ല. സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തിന് ചിലപ്പോള്‍ സ്ഥാനാര്‍ത്ഥിയാവും എന്നാണ് പ്രിയങ്ക പറഞ്ഞത്. പ്രിയങ്കയുടെ വാക്കുകള്‍ വയനാട്ടിലേക്കുള്ള ദിശാ സൂചനയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ സംസാരമുണ്ട്.
രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാന്‍ എത്തിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തിന്റെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. അത്തരമാരു സാഹചര്യമുണ്ടായാല്‍ പ്രിയങ്കയെ കിട്ടിയാല്‍ കൊളളാമെന്നാണ് നേതാക്കളുടെ ആവശ്യം. അതേസമയം വയനാട് ആരും മത്സരിക്കാന്‍ എത്തരുതേ എന്ന പ്രാര്‍ത്ഥനയിലാണ് സിദ്ധിഖ്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാമെന്ന നിലപാടിലാണ് പ്രിയങ്കാ ഗാന്ധി.
അതേസമയം പ്രിയങ്ക ഗാന്ധിയുടെ കാര്യം കേന്ദ്രനേതാക്കളുമായി കേരള നേതാക്കള്‍ സംസാരിച്ചിട്ടില്ല. രാഹുലിന്റെ തീരുമാനം അറിഞ്ഞാലുടന്‍ ഇടപെടാമെന്നാണ് വേണുഗോപാല്‍ അടക്കമുള്ള നേതാക്കളുടെ തീരുമാനം. പ്രിയങ്കയെ രാഹുല്‍ വഴി രംഗത്തിറക്കാനാണ് ആലോചന. പ്രിയങ്ക വന്നാലും രാഹുലിനെക്കാളും കേരളത്തില്‍ ചലനമുണ്ടാക്കാം എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്. രാഹുലിന് ഇതില്‍ അഭിപ്രായവ്യത്യാസമുണ്ടാകാന്‍ തരമില്ല. ഏതായാലും മണിക്കൂറുകള്‍ക്കകം ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടായേക്കും.
കേരളത്തില്‍ നോമിനേഷന്‍ നല്‍കേണ്ട ദിവസം ഇന്നു തുടങ്ങും. ഇനിയും സ്ഥാനാര്‍ത്ഥിയില്ലെങ്കില്‍ കേരളം കുഴയുമെന്ന് കെ പി സി സി കോണ്‍ഗ്രസ് അധ്യക്ഷനെ അറിയിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha