വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തള്ളാതെ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി... പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും രാഹുല്‍ ഗാന്ധി ഇന്ത്യയുടെ അടുത്ത പ്രധാന മന്ത്രിയെന്നും പ്രിയങ്ക ഗാന്ധി

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തള്ളാതെ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. എന്നാലിതുവരെ തീരുമാനമെടുത്തിട്ടില്ല. രാഹുല്‍ ഗാന്ധി ഇന്ത്യയുടെ അടുത്ത പ്രധാന മന്ത്രിയെന്നും പ്രിയങ്ക അമേഠിയില്‍ പറഞ്ഞു.
ഉത്തര്‍ പ്രദേശിലെ ഫുല്‍ പൂര്‍ മണ്ഡ!ലത്തില്‍ പ്രിയങ്ക മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു പ്രതികരണം. തെരഞ്ഞെടുപ്പ് പ്രചരണത്തിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും പ്രിയങ്ക പറഞ്ഞു. അമേഠിയില്‍ രാഹുല്‍ ചരിത്രവിജയം നേടുമെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. രാഹുല്‍ രണ്ടാമതൊരു സീറ്റില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.
അതേസമയം, രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായ റോഡ് ഷോ രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ പ്രിയങ്ക തുടങ്ങി. നാളെ സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലേക്ക് പോകും. ബൂത്ത് തല പ്രവര്‍ത്തകരുടെ യോഗത്തിലും സംബന്ധിക്കും. മറ്റെന്നാള്‍ അയോധ്യയിലെത്തും. യാത്രയിലുടനീളം 32 കേന്ദ്രങ്ങളില്‍ ജനങ്ങളുമായി സംവദിക്കും.
നേരത്തെ നടത്തിയ ഗംഗായാത്രയിലെന്നപോലെ ക്ഷേത്ര ദര്‍ശനവും നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ അയോധ്യയില്‍ രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ തീരുമാനമാനമെടുത്തിട്ടില്ല. ഹനുമന്‍ ഗഡി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് രാഹുലും പ്രിയങ്കയും ക്ഷേത്രങ്ങളിലെത്തുന്നത് തെരഞ്ഞെടുപ്പ് കാലത്ത് മാത്രമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് വിമര്‍ശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കടന്നാക്രമിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശില്‍ കരിമ്പ് കര്‍ഷകര്‍ക്കുള്ള കുടിശിക നല്‍കുന്നതില്‍ വീഴ്ചവരുത്തിയെന്ന് ആരോപിച്ചാണ് മോദിയെയും യോഗിയെയും പ്രിയങ്ക ട്വിറ്ററില്‍ വിമര്‍ശിച്ചത്. കരിമ്പ് കര്‍ഷകര്‍ക്ക് നല്‍കാനുള്ള 10,000 കോടിയിലേറേ രൂപ സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നും ഇതുമൂലം കര്‍ഷകരുടെ മക്കളുടെ വിദ്യാഭ്യാസം, ഭക്ഷണം, ആരോഗ്യം എന്നിവ പ്രതിസന്ധിയിലാണെന്നും പ്രിയങ്ക പറഞ്ഞു. മോദി പണക്കാരുടെ മാത്രം ചൗക്കിദാര്‍ (കാവല്‍ക്കാരന്‍) ആണെന്നും പാവപ്പട്ടവരെ കുറിച്ച് അദ്ദേഹം ചിന്തിക്കാറില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ രേഖകള്‍ പ്രകാരം 2018,2019 കാലയളവില്‍ 24,888 കോടി രൂപയുടെ കരിമ്പാണ് പഞ്ചസാര ഫാക്ടറികള്‍ കര്‍ഷകരില്‍നിന്നു വാങ്ങിയത്. ക്വിന്റലിന് 315 രൂപയ്ക്കാണു കരിമ്പ് വാങ്ങിച്ചത്. ചില പ്രത്യേക ഇനം കരിമ്പുകള്‍ 325 രൂപയ്ക്കും വാങ്ങിയിട്ടുണ്ട്. ഇതുപ്രകാരം 22,175 കോടി രൂപയാണു സര്‍ക്കാര്‍ കര്‍ഷകര്‍ക്കു നല്‍കേണ്ടത്. കരിമ്പ് വാങ്ങിച്ച് 14 ദിവസത്തിനുള്ളില്‍ ഇതു നല്‍കണമെന്നാണു വ്യവസ്ഥ. എന്നാല്‍ 12,339 കോടി രൂപ മാത്രമാണു സര്‍ക്കാര്‍ ഇതുവരെ നല്‍കിയത്. 2017–18 കാലയളവിലെ കുടിശിക കൂടി കൂട്ടൂമ്പോള്‍ പതിനായിരം കോടിയിലധികം രൂപയാണു സര്‍ക്കാര്‍ കര്‍ഷകര്‍ക്കു നല്‍കാനുള്ളത്. ഇതു ചൂണ്ടിക്കാണിച്ചാണു കിഴക്കന്‍ യുപിയുടെ ചുമതല കൂടിയുള്ള പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരെ വിമര്‍ശനവുമായി എത്തിയത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കരിമ്പ് കര്‍ഷകര്‍ക്കു നിര്‍ണായക സ്വാധീനമുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. കരിമ്പ് വാങ്ങിച്ച് 14 ദിവസത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് മുഴുവന്‍ പണവും ലഭിക്കുമെന്ന് ഉറപ്പുവരുത്തുമെന്ന് 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയില്‍ ബിജെപി അവകാശപ്പെട്ടിരുന്നു. ബുലന്ദ്ശഹര്‍, അമരോഹ, മൊറാദാബാദ്, സംബാല്‍, രാംപുര്‍, ബറേലി, ഖുശിനഗര്‍ തുടങ്ങിയയിടങ്ങളിലാണ് കരിമ്പ് കര്‍ഷകര്‍ ഏറെയുള്ളത്.
https://www.facebook.com/Malayalivartha