പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മിഷന്‍ ശക്തി പ്രഖ്യാപനത്തില്‍ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടോയെന്ന് പരിശോധിക്കാനായി പ്രത്യേക ഉദ്യോഗസ്ഥ സമിതിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തി, വിദഗ്ദ്ധ പരിശോധനയ്ക്കായി പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പകര്‍പ്പ് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മിഷന്‍ ശക്തി പ്രഖ്യാപനത്തില്‍ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കും. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥ സമിതിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തി. പ്രസംഗത്തില്‍ ചട്ടലംഘനമുണ്ടായോ എന്ന് അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദേശിച്ചതായാണ് വിവരം. വിദഗ്ദ്ധ പരിശോധനയ്ക്കായി പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പകര്‍പ്പ് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിടുണ്ട്.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നത്. സാധാരണഗതിയില്‍ ഡിആര്‍ഡിഒ നടത്തേണ്ട പ്രഖ്യാപനം പ്രധാനമന്ത്രി ഏറ്റെടുത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ള പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത് ചട്ടലംഘനമാണെന്ന് സീതാറാം യച്ചൂരിയുടെ പരാതിയില്‍ പറയുന്നു. ബി.ജെ.പിയുടെ മുങ്ങുന്ന കപ്പല്‍ രക്ഷിക്കാന്‍ ശാസ്ത്രജ്ഞരുടെ നേട്ടം മോദി ഉപയോഗിച്ചെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ ആക്ഷേപം.
ബുധനാഴ്ച്ച രാവിലെയോടെയാണ് നിര്‍ണായക വിവരം അറിയിക്കുന്നതിനായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും എന്ന പ്രധാനമന്ത്രിയുടെ അറിയിപ്പ് ട്വിറ്ററിലൂടെ വന്നത്. ഇതോടെ രാജ്യമാകെ ആകാംക്ഷ നിറഞ്ഞു. പിന്നാലെയാണ് ബഹിരാകാശത്തെ ലക്ഷ്യത്തെ മിസൈല്‍ ഉപയോഗിച്ച് ഇന്ത്യ തകര്‍ത്തെന്ന വിവരം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
അല്‍പസമയം മുന്‍പ് ഇന്ത്യയ്ക്ക് മുന്നൂറ് കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലുണ്ടായ ഒരു ഉപഗ്രഹത്തെ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്ത വിവരം നിങ്ങളെ അഭിമാനപൂര്‍വ്വം അറിയിക്കട്ടെ. ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വിജയകരമായതോടെ ചാരഉപഗ്രഹങ്ങളെ ആക്രമിക്കാനും ഇല്ലാതാക്കാനുമുള്ള ശേഷി ഇന്ത്യ സ്വന്തമാക്കിയതായി രാജ്യത്തോടായി നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞു.ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി വിക്ഷേപിച്ചെന്ന് പ്രഖ്യാപനത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ്? പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് പശ്ചിമബം?ഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ്? നേതാവുമായ മമത ബാനര്‍ജി. ഇന്നത്തെ പ്രഖ്യാപനം രാഷ്ട്രീയ നാടകമായിരുന്നുവെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഇത്തരത്തിലുള്ളൊരു പ്രഖ്യാപനം നടത്തിയതെന്നും മമത ബാനര്‍ജി പറഞ്ഞു.
തിരക്ക്? പിടിച്ച്? ഇങ്ങനെയൊരു പ്രഖ്യാപനം നടത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല. മുങ്ങുന്ന ബിജെപിക്ക്? ഓക്?സിജന്‍ നല്‍കുകയാണ്? പ്രഖ്യാപനത്തിലൂടെ മോദി ലക്ഷ്യമിടുന്നത്?. ഇതിനെതിരെ തെരഞ്ഞെടുപ്പ്? കമീഷന്? പരാതി നല്‍കുമെന്നും മമത വ്യക്?തമാക്കി. ഇത് കൂടാതെ, ബഹിരാകാശ ശാസ്ത്രജ്ഞരുടെ നേട്ടങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തട്ടിയെടുക്കുന്നതായും മമതാ ബാനര്‍ജി ആരോപിച്ചു.
രാജ്യത്തെ ശാസ്ത്രജ്ഞര്‍, ഡിആര്‍ഡിഒ, മറ്റ് ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ബഹിരാകാശ ഗവേഷണവും വികസനവുമൊക്കെ വര്‍ഷങ്ങളായി നടക്കുന്നൊരു പ്രക്രിയയാണ്. എന്നാല്‍ ബഹിരാകാശ ശാസ്ത്രജ്ഞരുടെ നേട്ടങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തട്ടിയെടുക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അതിന്റെ ക്രെഡിറ്റ് നല്‍കേണ്ടത് രാജ്യത്തെ ശാസ്ത്രഞ്ജന്‍മാര്‍ക്കാണെന്നും മമത ട്വീറ്റ് ചെയ്തു.
ചാര ഉപഗ്രഹങ്ങളെ മിസൈല്‍ വെച്ച് വീഴ്ത്തുന്ന സാങ്കേതികതവിദ്യ ഇന്ത്യ രൂപപ്പെടുത്തിയതായി? ബുധനാഴ്ച രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിത്. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാന്‍ കഴിയുന്ന ഉപഗ്രഹവേധ മിസൈല്‍ വികസിപ്പിച്ചെന്നും ഇന്ത്യ അത് വിജയകരമായി പരീക്ഷിച്ചെന്നും രാജ്യത്തെ അഭിസംബോധന ചെയ്?തുകൊണ്ട് മോദി പറഞ്ഞു.
https://www.facebook.com/Malayalivartha