ഇമ്രാന് ചിന്തിക്കാന്‍ പറ്റാത്ത തിരിച്ചടി... ഇന്ത്യയുടെ ബഹിരാകാശ കുതിച്ചു ചാട്ടത്തില്‍ ഏറ്റവുമധികം ഞെട്ടിയത് പാകിസ്ഥാന്‍; ഇന്ത്യയെ തൊട്ടാല്‍ പാകിസ്ഥാന്റെ ഉപഗ്രഹങ്ങളെ നിശ്ചലമാക്കാന്‍ ഇന്ത്യയ്ക്ക് 3 മിനിറ്റ് മതി; ചൈനയും സൂക്ഷിക്കണം

തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ഏത് നിമിഷവും ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചേക്കാം എന്ന പാക് പ്രധാനമന്ത്രി ഇമ്രാംഖാന്റെ പ്രസ്ഥാവന വന്ന് മണിക്കൂറുകള്‍ കഴിയും മുമ്പ് പാകിസ്ഥാന് ശക്തമായ സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോഡി.
ബഹിരാകാശ ഗവേഷണ രംഗത്തെ മുന്‍നിര രാജ്യങ്ങളിലൊന്നായ ഇന്ത്യ ഇപ്പോഴിതാ ബഹിരാകാശത്ത് പ്രതിരോധ ശക്തിയും ഉറപ്പിക്കുകയാണ്. ഉപഗ്രങ്ങളെ വീഴ്ത്തുന്ന ഉപഗ്രഹവേധ അഥവാ ആന്റി സാറ്റലൈറ്റ് (എസാറ്റ് )മിസൈല്‍ വിജയകരമായി പരീക്ഷിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നാടിനെ അറിയിച്ചത്. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച മിസൈലാണ് പരീക്ഷിച്ചത്. മിഷന്‍ ശക്തി എന്ന ദൗത്യം മിനിറ്റുകൊണ്ടാണ് ബഹിരാകാശത്ത് ലക്ഷ്യം വെച്ച ഉപഗ്രഹത്തെ തകര്‍ത്തത്. പാകിസ്ഥാന്‍ ഇന്ത്യയോട് കളിച്ചാല്‍ പാകിസ്ഥാന്റെ സര്‍വതും നിയന്ത്രിക്കുന്ന ഉപഗ്രഹങ്ങള്‍ നിശ്ചലമാക്കാന്‍ ഇന്ത്യയ്ക്ക് 3 മിനറ്റ് മതി എന്ന വ്യാഖ്യാനവും ഇതിലൂടെ മോഡി നല്‍കുന്നു.
തന്ത്രപരമായ സൈനിക ആവശ്യങ്ങള്‍ക്കായി ശത്രുരാജ്യങ്ങള്‍ ഉപയോഗിക്കുന്ന ഉപഗ്രഹങ്ങളെ തകര്‍ക്കുന്നതിനായാണ് എ സാറ്റ് ആയുധങ്ങള്‍ ഉപയോഗിക്കുന്നത്. നിരവധി രാജ്യങ്ങള്‍ ഇത് കൈവശം വെക്കുന്നുണ്ട്.
നിലവില്‍ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് സ്വന്തം എസാറ്റ് ആയുധം വിജയകരമായി പരീക്ഷിച്ചിട്ടുള്ളത്. ഇപ്പോള്‍ ഇന്ത്യയും ഈ പട്ടികയില്‍ ഇടം പിടിക്കുകയാണ്.
എന്നാല്‍ ഇത്തരം ആയുധങ്ങള്‍ ഇതുവരെയും യുദ്ധരംഗത്ത് പ്രയോഗിച്ചിട്ടില്ല. 2008ല്‍ പ്രവര്‍ത്തന രഹിതമായ സ്വന്തം നിരീക്ഷണ ഉപഗ്രഹം തകര്‍ക്കുന്നതിന് വേണ്ടി അമേരിക്ക റിം161 സ്റ്റാന്റേഡ് മിസൈല്‍ 3 ഉപയോഗിച്ച് തകര്‍ത്തിരുന്നു.
അടുത്തിടെ നടന്ന ബാലാക്കോട്ട് ഭീകരവാദി ക്യാമ്പ് ആക്രമണത്തിലും, ഉറി ആക്രമണത്തിലും ഇന്ത്യന്‍ സേനയ്ക്ക് സഹായം നല്‍കാന്‍ സ്വന്തം നിരീക്ഷണ ഉപഗ്രഹങ്ങളുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താനിലെ അബട്ടാബാദില്‍ ബിന്‍ലാദനെ വധിക്കാന്‍ അമേരിക്കന്‍ സേനയെ സഹായിച്ചതും ഇത്തരം നിരീക്ഷണ ഉപഗ്രങ്ങള്‍ തന്നെ. സൈനിക നീക്കങ്ങള്‍ക്കായി ഉപഗ്രഹങ്ങളുടെ സഹായം തേടുന്ന രീതി ഇന്ന സാധാരണമാണ്. അതുകൊണ്ടുതന്നെയാണ് ഉപഗ്രഹങ്ങളെ പ്രതിരോധിക്കേണ്ടത് ആവശ്യമായി വരുന്നത്. എന്നാല്‍ യുദ്ധ രംഗത്ത് ഉപഗ്രഹവേധ മിസൈലുകള്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ല. എന്നാല്‍ പ്രവര്‍ത്തന രഹിതമായ തന്ത്രപ്രധാനമായ സ്വന്തം ബഹിരാകാശ ഉപകരണങ്ങളെ നശിപ്പിക്കാന്‍ ഇത്തരം ആയുധങ്ങള്‍ പ്രയോജനപ്പെടുത്താം.
അമേരിക്കയുടെ ബഹിരാകാശസേനാവ്യൂഹത്തെ നയിക്കാന്‍ വ്യോമസേനാ ജനറല്‍ ജോണ്‍ ജെ. റെയ്മണ്ടിനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദേശംചെയ്തതിന്റെ പിറ്റേന്നാണ് ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചവിവരം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.
ഇന്ത്യയ്ക്ക് വളരെമുമ്പേ ഉപഗ്രഹവേധ ആയുധങ്ങള്‍ വിജയകരമായി പരീക്ഷിച്ച രാജ്യങ്ങളാണ് അമേരിക്കയും റഷ്യയും. ശീതയുദ്ധത്തിന്റെ പരിണതഫലമായിരുന്നു ഈ പരീക്ഷണങ്ങള്‍. ബഹിരാകാശശക്തിയാകാനുള്ള മത്സരത്തിനിറങ്ങിയ ചൈനയും കഴിഞ്ഞ പതിറ്റാണ്ടില്‍ ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു.
1957ല്‍ യു.എസ്.എസ്.ആര്‍. സ്പുട്‌നിക് 1 ബഹിരാകാശത്തേക്കയച്ച അന്നുതുടങ്ങിയതാണ് അവിടെ ഒന്നാമന്‍ ആരെന്നുറപ്പിക്കാനുള്ള കിടമത്സരം. യു.എസ്.എസ്.ആറിനുമേല്‍ എങ്ങനെയും വിജയം നേടണമെന്ന അമേരിക്കയുടെ ഒടുങ്ങാത്ത വാശി മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയ്ക്കും ഇടയാക്കി. കഴിഞ്ഞ അറുപതിലേറെ വര്‍ഷമായി ആശയവിനിമയത്തിനും കാലാവസ്ഥാനിരീക്ഷണത്തിനുംമുതല്‍ ചാരവൃത്തിക്കുവരെയുള്ള ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കറങ്ങിക്കൊണ്ടിരിക്കുന്നു.
ആ സാഹചര്യത്തിലാണ് യു.എസ്. സൈന്യത്തിന്റെ ആറാമതൊരു വിഭാഗത്തെ ബഹിരാകാശത്തുനിന്നുണ്ടാകാവുന്ന 'അപകടം' നേരിടാനായി രൂപവത്കരിക്കണമെന്ന ആവശ്യം ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ചത്. യു.എസ്. കോണ്‍ഗ്രസിന് സ്വീകാര്യമല്ലെങ്കിലും ട്രംപിന്റെ നിര്‍ദിഷ്ട 'സ്‌പേസ് ഫോഴ്‌സി'നായി പ്രതിരോധവകുപ്പിന്റെ ആസ്ഥാനമായ പെന്റഗണില്‍ ഒരുക്കം തുടങ്ങിയെന്നതിന്റെ സൂചനയാണ് റെയ്മണ്ടിന്റെ നിയമനം. യു.എസിന്റെ നീക്കം റഷ്യയെ പ്രകോപിപ്പിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
കരസേന, വ്യോമസേന, നാവികസേന, തീരരക്ഷാസേന, നാവികസേനയ്ക്കും വ്യോമസേനയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന മറീന്‍ കോര്‍ എന്നിവയ്ക്കുപുറമേയാണ് യു.എസിന് ബഹിരാകാശസേന. യു.എസ്. വ്യോമസേനയുടെ ബഹിരാകാശ കമാന്‍ഡില്‍നിന്ന് ഭിന്നമാണിത്. 'റഷ്യയും ചൈനയും മറ്റുരാജ്യങ്ങളും നമുക്ക് മുന്നിലെത്താന്‍ നാം ആഗ്രഹിക്കുന്നില്ല' എന്നാണ് സ്‌പേസ് ഫോഴ്‌സ് പ്രഖ്യാപിച്ച് ട്രംപ് പറഞ്ഞത്.
ചന്ദ്രയാന്‍ അയക്കുകയും ചൊവ്വയിലേക്ക് മംഗള്‍യാന്‍ പ്രഖ്യാപിക്കുകയുംചെയ്ത ഇന്ത്യയും ട്രംപ് പറയുന്ന മറ്റുരാജ്യങ്ങളുടെ പട്ടികയിലുണ്ടായേക്കാം. അപ്പോഴാണ് ഇന്ത്യ ചൊവ്വാഴ്ച കൃത്രിമോപഗ്രഹവേധ മിസൈല്‍ പരീക്ഷിച്ചിരിക്കുന്നത്. ഇത് ശരിക്കും ഞെട്ടിച്ചിരിക്കുന്നത് പാകിസ്ഥാനേയും ചൈനയേയുമാണ്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha























