ഇന്ത്യയുടെ മറുപടി; ഡി ആർ ഡി ഒയുടെ കുതിപ്പിൽ ആകാശ ഗർജനം തീർത്ത് ഇന്ത്യ ; ലോകം നടുങ്ങുന്നു

കടലാസ് പുലി യെന്നു കളിയാക്കി, ഇന്ന് ഇന്ത്യയുടെ മറുപടി. ഈ ബഹിരാകാശ ഗർജനം നടുങ്ങി ലോകം. 1958 ൽ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ). 1969 ഓഗസ്‌റ്റ് 15 ബെംഗളൂരു ആസ്ഥാനമായി െഎഎസ്ആർഒ രൂപീകരണം. സ്ഥാപിച്ചു വിവിധ തരം മിസൈലുകളുടെ വിപുലമായ ശേഖരമാണ് ഇന്ത്യക്കുള്ളത്. അവയില്‍ മിക്കവയും നാം സ്വന്തമായി വികസിപ്പിച്ചവ. ഇന്ത്യയും റഷ്യയും ചേര്‍ന്ന് വികസിപ്പിച്ച ബ്രഹ്മോസാണ് മറ്റൊന്ന്. നാം സ്വന്തമായി വികസിപ്പിച്ച അഗ്‌നി നാല് മിസൈലുകളാണ് ഇവയില്‍ ഏറ്റവും കരുത്തന്‍, ഏറ്റവും കൂടുതല്‍ റേഞ്ചും (പരിധി) ഇവയ്ക്കു തന്നെ. ആണവ പോര്‍മുനകള്‍ വരെ വഹിച്ച് 8,000 കിലോമീറ്റര്‍ വരെ പറന്നു ചെന്ന് ലക്ഷ്യം തകര്‍ക്കാന്‍ ശേഷിയുള്ളവയാണ് അഗ്‌നി നാല്. പതിനേഴര മീറ്റര്‍ വരെ നീളവും രണ്ടു മീറ്റര്‍ വ്യാസവും ഉള്ള ഇവ ഡിആര്‍ഡിഒ ആണ് വികസിപ്പിച്ചത്.
ഇവയ്‌ക്കെല്ലാം അപ്പുറമുള്ള മിസൈലുകളാണ് നാം പുതുതായി വികസിപ്പിച്ചത്. ഭൂമിക്കു മുകളില്‍ ശരാശരി രണ്ടായിരം കിലോമീറ്റര്‍ ഉയരത്തിലാണ് ഏറ്റവും ഉയരം കുറവുള്ള ഭ്രമണപഥങ്ങള്‍. മൂവായിരം കിലോമീറ്റര്‍ ഉയരത്തില്‍ ശൂന്യാകാശത്തില്‍ ചെന്ന് ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ പറ്റുന്ന മിസൈലുകളാണ് ഇന്ത്യയുടെ ഡിആര്‍ഡിഒ ഇപ്പോള്‍ വികസിപ്പിച്ചത്.
പൃഥ്വി, ത്രിശൂല്‍, നാഗ്, ആകാശ്. അഗ്‌നി തുടങ്ങിയവയാണ് ഇന്ത്യ സ്വന്തമായി വികസിപ്പിച്ച മിസൈലുകള്‍.
ഹൃസ്വ ദൂര, ഉപരിതല ഉപരിതല ബാലിസ്റ്റിക് മിസൈലുകളാണ് പൃഥ്വി. പൃഥ്വി ഒന്നു മുതല്‍ മൂന്നുവരെയുള്ള പരമ്പര, ഭാരം 4400 കിലോ മുതല്‍ 5600 കിലോ വരെ. 600 കിലോമീറ്ററാണ് റേഞ്ച്. ഇവയുടെ നാവിക പതിപ്പിന്റെ പേര് ധനുഷ്. ലോഞ്ചറുകളില്‍ നിന്ന് ആകാശത്തേക്ക് അയക്കാന്‍ കഴിയുന്ന ഹ്രസ്വ ദൂര മിസൈലുകളാണ് ത്രിശൂല്‍. വെറും 12 കിലോമീറ്റര്‍ മാത്രമാണ് റേഞ്ച്. അഞ്ചര കിലോ ഭാരമുള്ള പോര്‍മുനകള്‍ വരെ വഹിക്കാം.130 കിലോയാണ് ഭാരം.
ഉപരിതലത്തില്‍ നിന്ന് ആകാശത്തേക്ക് തൊടുക്കുന്ന ആകാശ് മിസൈല്‍ മധ്യദൂര ബാലിസ്റ്റിക് മിസൈലാണ്. 720 കിലോ ഭാരം. 30 കിലോമീറ്ററാണ് റേഞ്ച്. 5.8 മീറ്റര്‍ നീളം 35 സെമി വ്യാസം. 18 കിലോമീറ്റര്‍ ഉയരത്തില്‍ വരെ പറക്കാം.55 കിലോഭാരമുള്ള പോര്‍മുനകള്‍ വരെ വഹിക്കാം. പൂര്‍ണമായും റഡാര്‍ നിയന്ത്രിതം. കരസേനയും വ്യോമസേനയും ഇവ ഉപയോഗിക്കുന്നു. ടാങ്ക് വേധ മിസൈലാണ് നാഗ്. ഏഴ് കിലോമീറ്റര്‍ അകലെ വരെയുള്ളവ ഇതുപയോഗിച്ച് തകര്‍ക്കാം.
https://www.facebook.com/Malayalivartha























