ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. സൗത്ത് കശ്മീര്‍ ജില്ലയിലെ കെല്ലര്‍ മേഖലയില്‍ വ്യാഴാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭീകരര്‍ സൈന്യത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്ത് ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നു സി.ആര്‍.പി.എഫും സൈന്യവും പോലീസും ഭീകരര്‍ക്കായി സംയുക്തമായി നടത്തിയ തിരച്ചിലിനിടെയിലാണ് ആക്രമണംനടന്നത്. എന്നാൽ കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.
അതിർത്തിയിൽ സൈന്യം തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. ആഴ്ചകള്‍ക്കുള്ളില്‍ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. കഴിഞ്ഞ വെളളിയാഴ്ച ഷോപിയാനിലും ബന്ദിപോര്‍ മേഖലയിലും മൂന്നു ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഷോപ്പിയാന്‍ ജില്ലയിലെ ഇമാം ഷഹാബ് മേഖലയിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നുള്ള പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
പുലര്‍ച്ചെ നാലരയോടെ ആരംഭിച്ച ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. അതേസമയം സോപോറില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെ രണ്ടു തവണയായി ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഒരു സൈനികനും ജമ്മു കശ്മീരില്‍ നിന്നുള്ള രണ്ട് പൊലീസുദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. ഇതില്‍ ഇമാം സാഹിബ് എന്ന ഭീകരനും ഉള്‍പ്പെടുന്നു.
ബന്ദിപ്പോറില്‍ ഭീകരര്‍ ബന്ദിയാക്കിയിരുന്ന പതിനൊന്നുകാരനും ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ ഭീകരര്‍ പ്രദേശവാസിയായ യുവാവിനെ കൊലപ്പെടുത്തിയിരുന്നു. 24 വയസുള്ള ബെംനിപ്പോര സ്വദേശി തന്‍വീര്‍ അഹമ്മദാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. തന്‍വീറിന്റെ മൃതശരീരം ജമ്മുകശ്മീരിലെ കച്ച്ദൂര മേഖലയില്‍ നിന്നാണ് കണ്ടെടുത്തത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭീകരരുടെ സാന്നിധ്യം കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിചിരിക്കുകയാണ്.
സോപാറില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്കു നേരെ ഭീകരര്‍ കഴിഞ്ഞ ആഴ്ച ഗ്രനേഡ് ആക്രമണവും നടത്തിയിരുന്നു. രണ്ടു തവണയായി നടന്ന ആക്രമണത്തില്‍ ഒരു സൈനികനും രണ്ടു പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha