ലോകത്തിലെ ഏറ്റവും വലിയ ദാരിദ്ര്യനിർമാർജന പദ്ധതി എന്നു വിശേഷിപ്പിച്ച രാഹുലിന്റെ മിനിമം വേതന പദ്ധതിയെ കടത്തിവെട്ടി 18,000 രൂപ വാഗ്ദാനവുമായി സി പി എം . ഇതെല്ലം വെറും തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമല്ല ,മനസ്സ് വെച്ചാൽ ഭരിക്കുന്നവർക്ക് പ്രാവർത്തികമാക്കാവുന്നവ തന്നെയാണ്

തൊഴിലാളികള്‍ക്ക് മിനിമം വേതനം 12,000 രൂപ വാഗ്ദാനവുമായി വന്നപ്പോൾ സി.പി.എം 18,000 രൂപ മിനിമം വേതനമെന്ന വാഗ്ദാനവുമായി തിരഞ്ഞെടുപ്പിനെ നേരിടാന്‍ രംഗത്തെത്തി . ലോകത്തിലെ ഏറ്റവും വലിയ ദാരിദ്ര്യനിർമാർജന പദ്ധതി എന്നാണു രാഹുലിന്റെ മിനിമം വേതന പദ്ധതിയെ വിശേഷിപ്പിച്ചിരുന്നത്. ഇപ്പോൾ സി പി എം പ്രഖ്യാപിച്ച പദ്ധതി രാഹുലിനെയും കടത്തിവെട്ടി.
. തൊഴിലാളിസംഘടനകള്‍ ഏറെക്കാലമായി ആവശ്യപ്പെടുന്ന മിനിമം വേതനമാണ് 18,000 രൂപ. സി.പി.എം. പ്രകടനപത്രിക വ്യാഴാഴ്ച ഉച്ചയ്ക്ക് പുറത്തിറക്കും.
കർഷക തൊഴിലാളികൾക്കുള്ള ദിവസക്കൂലി 600 രൂപയാക്കുമെന്നും , തൊഴിലുറപ്പ് പദ്ധതിയിൽ 200 തൊഴിൽ ദിനങ്ങൾ ഉറപ്പിക്കും എന്നും സിപിഎം പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുമെന്നറിയുന്നു. ഇതിന് പുറമെ കാർഷിക പ്രതിസന്ധി പരിഹരിക്കാനും യുവാക്കളുടെ തൊഴിൽ ആവശ്യങ്ങൾ നിറവേറ്റാനുള്ള നിർദേശങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്ന പിബി യോഗത്തിൽ ധാരണയായിട്ടുണ്ട്
കാർഷിക രംഗത്ത് കമ്പനിവത്കരണവും കരാർ കൃ ഷിയുമൊക്കെ നടപ്പാക്കുന്ന എപിഎംസി നിയമം റദ്ദാക്കണമെന്നും പ്രകടന പത്രികയിൽ ആവശ്യപ്പെട്ടേക്കും. തൊഴിലിനുള്ള അവകാശം ഭരണഘടനാപരമായ അവകാശമാക്കുമെന്നതാണ് മറ്റൊരു വാഗ്ദാനം. ജോലി നൽകിയില്ലെങ്കിൽ തൊഴിലില്ലായ്മ വേതനം നൽകണമെന്നും ആവശ്യപ്പെടും.
ഓരോ കുടുംബത്തിനും 35 കിലോ വീതമോ വ്യക്തിക്ക് ഏഴ് കിലോ വീതമോ ഭക്ഷ്യധാന്യം കിലോയ്ക്ക് രണ്ട് രൂപ നിരക്കിൽ നൽകാനുള്ള വാഗ്ദാനം നൽകാനാണ് സാധ്യത. ഗർഭിണികൾക്ക് ആറായിരം രൂപ മാസ അലവൻസോടെ ഭക്ഷ്യസുരക്ഷാ വാഗ്ദാനവുമുണ്ടാകും.
പട്ടിക വിഭാഗങ്ങൾക്കുള്ളതുപോലെ ന്യൂനപക്ഷങ്ങൾക്കും ഉപപദ്ധതി, സച്ചാർ കമ്മീഷൻ ശുപാർശ നടപ്പാക്കുക, മുസ്ലീങ്ങൾക്ക് ബാങ്ക് വായ്പയിൽ 15 ശതമാനം മുൻഗണന, ആൾക്കൂട്ട ആക്രമണത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്നറിയുന്നു.
വാർധക്യ പെൻഷൻ ആറായിരം രൂപയാക്കുക, സ്വകാര്യ മേഖലയിലും 27 ശതമാനം ഒബിസി സംവരണം, ജാതി സെൻസസ് പ്രസിദ്ധീകരിക്കുക, സാർവത്രിക വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, സുരക്ഷ എന്നിവയ്ക്കുള്ള അവകാശം, വിദ്യാഭ്യാസ അവകാശനിയമത്തിനുള്ള പ്രായപരിധി മുന്ന് മുതൽ 18 വരെയാക്കി ഉയർത്തുക, 33 ശതമാനം വനിതാ സംവരണം തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ടാകും.
രാഹുലിന്റെയും സി പി എമ്മിന്റെയും ഇത്തരം വാഗ്ദാനങ്ങളെല്ലാം വെറും തെരഞ്ഞെടുപ്പ് സ്റ്റാൻഡ് മാത്രമാണോ എന്ന് സംശയിക്കുന്നവരാണ് കേരളത്തിൽ അധികവും. തെരഞ്ഞെടുപ്പ് കാലത്തു ഇതും ഇതിലേറെയും കേട്ട് പഴകിയവരാണല്ലോ നമ്മൾ.
അതെന്തായാലും ജീവനോപാധി ഉറപ്പുവരുത്താനുള്ള ബാധ്യത സർക്കാർ ഏറ്റെടുക്കും എന്നതാണ് ഈ രണ്ടു പ്രഖ്യാപനങ്ങളുടെയും കാതൽ . ഇത്തവണ നടന്നാലുമില്ലെങ്കിലും, 75% ത്തിലധികം പേർ ദരിദ്രരായി തുടരുന്ന രാജ്യത്ത് ഈ വാഗ്ദാനങ്ങൾ വിപ്ലവകരമായ ആശയും പ്രതീക്ഷയുമാണ്. വലിയ തോതിൽ അത് ഇന്ത്യൻ ജനാധിപത്യത്തെ മുന്നോട്ട് നയിക്കും എന്ന് തീർച്ച
CSR ഉൾപ്പെടെ പൂൾ ചെയ്യാനും , കോർപ്പറേറ്റ് സബ്‌സിഡികൾ വെട്ടിക്കുറക്കാനും , സൂപ്പർ ലക്ഷ്വറി ടാക്സുകൾ കൊണ്ടുവരാനും സാധിച്ചാൽ ഇവിടെ ദരിദ്രനിർമ്മാർജ്ജനം ഒരു പരിധി വരെയെങ്കിലും പ്രവർത്തികമാക്കാവുന്നതേ ഉള്ളൂ. അതിനുള്ള ആർജ്ജവവും കരുത്തും ഭരിക്കുന്നവർക്ക് ഉണ്ടാകണമെന്ന് മാത്രം
https://www.facebook.com/Malayalivartha























