വൈദ്യശാസ്ത്ര ലോകത്തെ ഞെട്ടിച്ച് ആദ്യ പ്രസവം കഴിഞ്ഞ് 26ാം ദിവസം ഇരട്ട കുട്ടികൾക്ക് ജന്മം നൽകി ഇരുപതുകാരി

ആദ്യ കുഞ്ഞിന് ജന്മം നല്‍കി 26ാം ദിവസം ഇരട്ട കുട്ടികളെയും 20കാരി പ്രസവിച്ചു. ബംഗ്ലാദേശിലാണ് സംഭവത്തെ നടന്നത്. പൂര്‍ണ്ണ ആരോഗ്യവന്മാരാണ് ഈ ഇരട്ട കുട്ടികളും. ആരിഫ സുല്‍ത്താന (20) ആണ് പുതിയ ചരിത്രം സൃഷ്ടിച്ചത്. സാധാരണ പ്രസവത്തിലൂടെയാണ് യുവതി കഴിഞ്ഞ മാസം ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. എന്നല്‍ യുവതിക്ക് രണ്ടാമതൊരു ഗര്‍ഭപാത്രം കൂടി ഉണ്ടെന്ന കാര്യം ഡോക്ടര്‍മാര്‍ അപ്പോള്‍ കണ്ടെത്തിയിരുന്നില്ല. ഇരട്ടകളെ പ്രസവിക്കുന്ന സമയം വരെ താന്‍ വീണ്ടും ഗര്‍ഭിണിയായിരുന്നുവെന്ന കാര്യം യുവതിയും മനസ്സിലാക്കിയിരുന്നില്ല.
പ്രസവ ലക്ഷണങ്ങളൊടെ യുവതി വീണ്ടും ആശുപത്രിയില്‍ എത്തിയതോടെയാണ് അപൂര്‍വ്വ പ്രതിഭാസം ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞതെന്ന് യുവതിയെ ചികിത്സിച്ചിരുന്ന ഗൈനക്കോളജിസ്റ്റ് ഷീല പോഡര്‍ പറഞ്ഞു. ഉടന്‍തന്നെ അടിയന്തര ശസ്ത്രക്രിയത നടത്തി ഇരട്ട കുട്ടികളെയും പുറത്തെടുക്കുകയായിരുന്നു. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ഇത്തവണ ജനിച്ചത്. ഖുല്‍ന മെഡിക്കല്‍ കോളജിലാണ് വെള്ളിയാഴ്ച യുവതിയുടെ അപൂര്‍വ്വ പ്രസവം നടന്നത്.
തെക്കുപടിഞ്ഞാറന്‍ ബംഗ്ലാദേശിലെ ജെസ്സോറെ സ്വദേശിനിയാണ് യുവതി. ചൊവ്വാഴ്ച മൂന്നു കുട്ടികളുമായി അവര്‍ വീട്ടിലേക്ക് മടങ്ങി. യുവതിക്ക് യാതൊരു ആരോഗ്യപ്രശ്‌നങ്ങളുമില്ലെന്ന് ഡോക്ടര്‍ പറയുന്നു. അതേസമയം, 30 വര്‍ഷം നീണ്ട തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇത്തരമൊരു സംഭവം ആദ്യമാണെന്ന് ജെസ്സോറെ സര്‍ക്കാര്‍ ആശുപത്രിയിലെ സൂപ്രണ്ട് ഡോക്ടര്‍ ദിലീപ് റോയ് പറഞ്ഞു. യുവതിയുടെ രണ്ടാമത്തെ ഗര്‍ഭം കണ്ടെത്താന്‍ കഴിയാതിരുന്ന ഖുല്‍ന മെഡിക്കല്‍ കോളജിന്റെ വീഴ്ചയും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂന്നു കുട്ടികളെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അറിയിച്ച ആരിഫ സുല്‍ത്താന, കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്ന കുടുംബം ഇവരെ എങ്ങനെ വളര്‍ത്തുമെന്നതില്‍ ആശങ്കയുണ്ടെന്നും പറഞ്ഞു. ഇവരുടെ ഭര്‍ത്താവ് സുമന്‍ ബിശ്വാസ് തൊഴിലാളിയാണ്. മാസം 6000 ടക്ക (70 ഡോളര്‍) ആണ് വരുമാനം. ഇത്രയും തുച്ഛമായ വരുമാനത്തില്‍ എങ്ങനെ ഇത്രയും വലിയ ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിയുമെന്ന് അറിയില്ലെന്നും അവര്‍ പറയുന്നു.
അതേസമയം, ആരോഗ്യവാന്മാരായ കുട്ടികള്‍ ദൈവത്തിന്റെ സമ്മാനമാണെന്ന് സുമന്‍ ബിശ്വാസ് പറഞ്ഞു. അവര്‍ സന്തുഷ്ടരായിരിക്കാന്‍ തന്നെക്കൊണ്ട് കഴിയുന്നതിനപ്പുറം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha