രാഹുല്‍ വരുമോ; ചിരിച്ച് തള്ളി രാഹുല്‍ സമയമായിട്ടില്ലെന്ന് ഹൈക്കമാന്റ് , ഉടന്‍ തീരുമാനം ഉണ്ടാകുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍

രാഹുല്‍ വരുമോ ? വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമോ? കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം കഴിഞ്ഞ നാല് ദിവസം നിരന്തരം ചര്‍ച്ച ചെയ്ത ചോദ്യമായിരന്നു. ഉത്തരം ആര്‍ക്കുമുണ്ടായിരുന്നില്ല, ചിരിച്ച് തള്ളി രാഹുല്‍ സമയമായിട്ടില്ലെന്ന് ഹൈക്കമാന്റ് , ഉടന്‍ തീരുമാനം ഉണ്ടാകുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍.
വൈകിയെത്തിയെങ്കിലും ഒട്ടും വൈകാതെ വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ടി സിദ്ദിഖ് മുന്നോട്ട് പോകുന്നതിനിടെയായിരുന്നു അപ്രതീക്ഷിത നീക്കങ്ങള്‍. രാഹുല്‍ ഗന്ധി കേരളത്തില്‍ മത്സരിക്കാന്‍ വരണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ഉമ്മന്‍ചാണ്ടിയാണ്. ഒരു പടികൂടി കടന്ന് സ്ഥാനാര്‍ത്ഥിത്വം രാഹുല്‍ ഗാന്ധി അംഗീകരിച്ചെന്നും ഇന്ന് തന്നെ തീരുമാനിക്കുമെന്നും പറഞ്ഞുകളഞ്ഞു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിന്നാലെ ഇടുക്കിയിലെ പാര്‍ട്ടിയോഗത്തില്‍ ഉമ്മന്‍ചാണ്ടി അതിന് അടിവരയിടുകയും അന്തിമ പ്രഖ്യാപനം തന്റെ വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടാകുമെന്ന് മുല്ലപ്പള്ളി സ്ഥിരീകരിക്കുകയും ചെയ്തതോടെ രാഹുലിന്റെ വരവ് ഉള്‍ക്കെള്ളാന്‍ രാഷ്ട്രീയ കേരളം സജ്ജമായി.
അണികളാകെ ആവേശത്തില്‍. ഒന്നിന് പിന്നാലെ ഒന്നായി പ്രതികരണങ്ങളെത്തി. വയനാട്ടിലെ പ്രചാരണ ചൂടിലേക്ക് എടുത്തു ചാടിയ ടി സിദ്ദിഖ് പെട്ടെന്ന് കരയ്ക്ക് കയറി കോണ്‍ഗ്രസ് അധ്യക്ഷനെ വരേറ്റു. വയനാട്ടിലെ യുഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ മുക്കത്തേക്ക് പുറപ്പെട്ട പാണക്കാട് തങ്ങള്‍ എന്നാലിനി രാഹുല്‍ വന്നിട്ട് മതിയെന്ന മട്ടില്‍ പകുതി വഴി പോയി തിരിച്ച് പോന്നു.
വയനാട്ടില്‍ രാഹുലെങ്കില്‍ കേരളത്തില്‍ ഇരുപതില്‍ ഇരുപതു സീറ്റുമെന്ന് കോണ്‍ഗ്രസ് അവകാശവാദം. ഒപ്പം കര്‍ണാടകയിലും തമിഴ്‌നാട്ടിലും അടക്കം നേടാവുന്ന അധിക സീറ്റുകളും. ദക്ഷിണേന്ത്യയില്‍ നിന്ന് ഇത്തവണ രാഹുല്‍ തരംഗം ആഞ്ഞടിക്കുമെന്ന് വിശ്വസിച്ച അണികളുടെ ആവേശത്തിന് നിമിഷങ്ങളും മണിക്കൂറുളും ദിവസങ്ങളും പിന്നിട്ടിട്ടും പക്ഷെ ദില്ലിയില്‍ നിന്ന് മറുപടി ഉണ്ടായില്ല.
ആവേശം അനിശ്ചിതത്വത്തിന് വഴിമാറിയതും ആത്മവിശ്വാസം അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷ മാത്രമായി ചുരുങ്ങിയതുമൊക്കെ വളരെ പെട്ടെന്നാണ്. സ്ഥാനാര്‍ത്ഥിയാരെന്ന് അറിയാത്ത വയനാട്ടില്‍ യുഡിഎഫ് പ്രചാരണം നിര്‍ത്തി. വയനാട്ടില്‍ മാത്രമല്ല സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഔദ്യോഗികമായി നടക്കാത്ത വടകരയിലേക്കും അവിടവും പിന്നിട്ട് കേരളത്തിലെ യുഡിഎഫ് ക്യാന്പിലൊന്നാകെയും ആ മൂകത പ്രതിഫലിക്കുകയും ചെയ്തു.
രാഹുലിന്റെ വരവില്‍ ക്രഡിറ്റടിക്കാനുള്ള കേരള നേതാക്കളുടെ തിടുക്കമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കാനിടയുണ്ടായിരുന്ന ഒരു ക്ലൈമാക്‌സിനെ ആന്റി ക്ലൈമാക്‌സ് ആക്കിയതെന്ന വിമര്‍ശനം രാഷ്ട്രീയനിരീക്ഷകര്‍ക്ക് ഉണ്ട്. ദക്ഷിണ ഇന്ത്യയില്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മത്സരിച്ചേക്കുമെന്നും കേരളം അത് ആവശ്യപ്പെടണമെന്നും മാത്രമാണ് ദില്ലിയില്‍ നിന്നെത്തിയ സന്ദേശം. അതിനെ ഉമ്മന്‍ചാണ്ടി രാഹുല്‍ വരുന്നെന്നാക്കി . ചെന്നിത്തല ഉറപ്പിച്ചു. മുല്ലപ്പള്ളി അടിവരയിട്ടു. ഇതാണ് സംഭവിച്ചതെന്ന് മനസിലാക്കാനുള്ള സാവകാശം അണികള്‍ക്ക് കിട്ടും മുന്‍പെ ആവേശം കൈവിട്ടു പോകുകയും ചെയ്തു. അതായത് രാഹുല്‍ സ്ഥാനാര്‍ത്ഥി എത്തുമ്പോള്‍ ഉണ്ടാകുമായിരുന്ന വലിയ നേട്ടം രാഹുല്‍ വന്നാലും ഇല്ലെങ്കിലും അതിന്റെ സംവിധാന മികവ് അവകാശപ്പെടാനിടയില്ലാത്ത വിധം യുഡിഎഫിനെതിരാക്കിതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒഴിഞ്ഞു മാറാനാകില്ലെന്ന് ചുരുക്കം.
https://www.facebook.com/Malayalivartha