ഉപഗ്രഹം വരെ തകര്‍ക്കുന്ന മിസൈലുമായി ഇന്ത്യ പടക്കളത്തിലറങ്ങിയത്തിനു പിന്നാലെ പാകിസ്ഥാനിലുള്ള ലഷ്‌കര്‍ തീവ്രവാദി നേതാവ് അഷ്ഫഖ് ബാരാല്‍ നേരിട്ട് നടത്തിയിരുന്ന നാല് ഭീകര ക്യാംപുകളും ഹിസ്ബുല്‍ മുജാഹിദ്ദീന്‍ തീവ്രവാദികളുടെ നേതൃത്വത്തിലുള്ള രണ്ട് ഭീകരക്യാംപുകളും അടിയന്തരമായി അടപ്പിച്ചു

ഇന്ത്യ ബഹിരാകാശ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് തുടക്കം കുറിച്ചപ്പോൾ നടുങ്ങിയത് പാക്കിസ്ഥാനാണ്.
ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചതിന് പിന്നാലെ പാകിസ്ഥാനിലുള്ള നാലോളം ഭീകരക്യാമ്പുകൾ അടിയന്തരമായി അടപ്പിച്ചതായി ആണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇത് ഇന്ത്യന്‍ സൈന്യത്തിന്റെ കനത്ത പ്രത്യാക്രമണം ഭയന്നാണ് എന്നതിൽ സംശയമില്ല. പാക് സര്‍ക്കാർ തന്നെയാണ് ഭീകരക്യാംപുകൾ അടച്ചു പൂട്ടാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
അടച്ചുപൂട്ടിയതില്‍ ലഷ്‌കര്‍ തീവ്രവാദി നേതാവ് അഷ്ഫഖ് ബാരാല്‍ നേരിട്ട് നടത്തിയിരുന്ന നാല് ഭീകര ക്യാംപുകളും ഹിസ്ബുല്‍ മുജാഹിദ്ദീന്‍ തീവ്രവാദികളുടെ നേതൃത്വത്തിലുള്ള രണ്ട് ഭീകരക്യാംപുകളും ഉള്‍പ്പെടുമെന്നു ഇന്റലിജിൻസ് റിപ്പോർട്ടുണ്ട്
ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹവേധ മിസൈല്‍ ഉപയോഗിച്ച് ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ പോലും നശിപ്പിക്കാൻ കഴിയും .
ലോ എര്‍ത്ത് ഓര്‍ബിറ്റിലുള്ള ഉപഗ്രഹത്തെ മൂന്ന് മിനിട്ടിനുള്ളില്‍ തന്നെ ആക്രമിച്ച് വീഴ്ത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. മിഷന്‍ ശക്തി എന്ന് പേരിട്ട ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.
പാക് അധീന കാശ്മീരിലെ നിക്യാലില്‍ കഴിഞ്ഞ മാര്‍ച്ച് 16ന് പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെയും തീവ്രവാദ സംഘടനയായ ലെഷ്‌കറെ ത്വയിബയുടെയും ഉന്നത വൃത്തങ്ങള്‍ യോഗം ചേര്‍ന്നാണ് തീവ്രവാദ ക്യാമ്പുകൾ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയത് .
ഇനി ഇന്ത്യയ്ക്കെതിരെ വെടിനിറുത്തല്‍ ലംഘനം നടത്തിയാല്‍ വന്‍ തിരിച്ചടിയായിരിക്കും ഉണ്ടാകുകയെന്ന് പാക്കിസ്ഥാന് ബോധ്യമായതിനെ തുടർന്നാണ് ഈ നടപടി.
ഫെബ്രുവരി 14ലെ പുല്‍വാമ ആക്രമണത്തിന് ശേഷം നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ നിരന്തരം വെടിനിറുത്തല്‍ ലംഘനം തുടരുന്നുണ്ട് . കഴിഞ്ഞ വര്‍ഷം 1629 വെടിനിറുത്തല്‍ ലംഘനങ്ങളാണ് പാക്കിസ്ഥാൻ നടത്തിയത്. എന്നാൽ ഇനി അതിനു മുതിരാൻ പാക്കിസ്ഥാൻ തയ്യാറാവില്ല എന്നാണു ഇന്റലിജിൻസ് റിപ്പോർട്ട്
https://www.facebook.com/Malayalivartha