കനാലിൽ ഗർഭിണിയെ കൊലപ്പെടുത്തി ഉപേക്ഷിച്ചത് ഭർത്താവും കാമുകിയും ചേർന്ന് നടപ്പാക്കിയ പ്ലാനില്‍

ഗർഭിണിയായ യുവതിയെ കനാലിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിനു പിറകിൽ ഭർത്താവും പെൺസുഹൃത്തും . പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലാണ് യുവതിയെ കനാലിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഓസ്‌ട്രേലിയയില്‍ താമസിച്ചിരുന്ന അവര്‍ ഈ മാസം പകുതിയോടെയാണ് പഞ്ചാബിലെ വീട്ടിലെത്തിയത്. ഭര്‍ത്താവും കാമുകിയും ചേര്‍ന്നാണു കൊലപാതകത്തിനു പദ്ധതിയിട്ടത്. രണ്‍വീത് കൗറിന്റെ ഭര്‍ത്താവ് ജസ്പ്രീതിന് ഓസ്‌ട്രേലിയയില്‍ മറ്റൊരു സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു.
ഇതേത്തുടര്‍ന്നു ജസ്പ്രീത്, കാമുകി കിരണ്‍ജീതുമായി ചേര്‍ന്നു കൊലയ്ക്കുള്ള പദ്ധതി തയാറാക്കി അവരെയും പഞ്ചാബിലേക്ക് അയച്ചു. കിരണ്‍ജിത്തും വിവാഹിതയാണ്. രണ്‍വീത് ഗര്‍ഭിണിയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. മാര്‍ച്ച് 14നാണു മാതാപിതാക്കളെ കാണാന്‍ രണ്‍വീത് ഫിറോസ്പുരിലുള്ള സ്വന്തം വീട്ടിലെത്തിയത്. ഭാര്യയും ഭര്‍ത്താവും പരസ്പരം ഫോണ്‍ വിളിക്കുക പതിവായിരുന്നു. ഇത്തരത്തില്‍ വിഡിയോ കോള്‍ വിളിക്കുന്നതിനിടയ്ക്കു രണ്‍വീത് പുറത്തേക്കു പോയെന്നും തുടര്‍ന്നാണു കാണാതായതെന്നും രണ്‍വീത്തിന്റെ സഹോദരന്‍ പറഞ്ഞു.
വീട്ടില്‍നിന്നു പുറത്തേക്കുള്ള യാത്രയ്ക്കിടെ കാണാതായ യുവതിയുടെ മൃതദേഹം പഞ്ചാബിലെ ഫിറോസ്പുര്‍ ജില്ലയിലെ ഭക്ര കനാലില്‍നിന്നാണു കണ്ടെത്തിയത്. കിരണ്‍ജിത്, സഹോദരിയുടെയും ബന്ധുവിന്റെയും സഹായത്തോടെ രണ്‍വീത്തിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പുറത്തുപോയപ്പോള്‍ രണ്‍വീത്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്നാണ് അനുമാനം.
സംഭവവുമായി ബന്ധപ്പെട്ട് ജസ്പ്രീത്, കിരണ്‍ജിത്, സഹോദരി തിരഞ്ചീത് കൗര്‍, ബന്ധു സന്ദീപ് സിങ് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കൊലയ്ക്കുശേഷം നാടുവിട്ട കിരണ്‍ജിത്തിനെയും ഓസ്‌ട്രേലിയയില്‍ കഴിയുന്ന ജസ്പ്രീതിനെയും നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മറ്റു രണ്ടുപേരെയും അറസ്റ്റു ചെയ്തു.
https://www.facebook.com/Malayalivartha























