ഈ കാവൽക്കാരൻ, ഭൂമിയിലും ആകാശത്തിലും ബഹിരാകാശത്തിലും സര്‍ജിക്കൽ സ്ട്രൈക്ക് നടത്താൻ കരുത്തുളളവനാണെന്ന് തെളിയിച്ചു ; ഭൂമിയിലും ആകാശത്തും ബഹിരാകാശത്തും സര്‍ജിക്കൽ സ്ട്രൈക് നടത്തിയെന്ന് പ്രധാനമന്ത്രി

ഈ കാവൽക്കാരൻ, ഭൂമിയിലും ആകാശത്തിലും ബഹിരാകാശത്തിലും സര്‍ജിക്കൽ സ്ട്രൈക്ക് നടത്താൻ കരുത്തുളളവനാണെന്ന് തെളിയിച്ചു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എത്ര ഉറച്ച തീരുമാനവും എടുക്കാനാവുന്ന സര്‍ക്കാരാണ് കഴിഞ്ഞ അഞ്ച് വര്‍ഷം രാജ്യം ഭരിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയെ അബിസംബോധന ചെയ്ത് മീററ്റിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മിഷൻ ശക്തിയിലൂടെ ഉപഗ്രഹ വേധ മിസൈൽ ശേഷിയുളള രാജ്യമായി മാറിയത് തന്റെ ഭരണനേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. മുൻപ് രാജ്യം ഭരിച്ച സര്‍ക്കാരുകളെല്ലാം കേവലം മുദ്രാവാക്യങ്ങൾ മാത്രമാണ് മുന്നോട്ട് വച്ചതെന്നും എന്നാൽ തന്റെ സര്‍ക്കാര്‍ ശരിയായ തീരുമാനങ്ങള്‍ എടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെയും തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനര്‍ജിയെയും മോദി രൂക്ഷ ഭാഷയിൽ വിമര്‍ശിച്ചു. "തിയേറ്ററിൽ ഉപയോഗിക്കുന്ന എന്തോ ആണ് എ-സാറ്റ് എന്നാണ് അവര്‍ മനസിലാക്കിയത് എന്നും മോദി പരിഹസിച്ചു.
https://www.facebook.com/Malayalivartha