ബിജെപിക്ക് പിന്തുണ അറിയിച്ചുകൊണ്ട് ചില കോണ്‍ഗ്രസ് നേതാക്കള്‍ തനിക്ക് ഫോണ്‍ സന്ദേശങ്ങള്‍ നല്‍കിയതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി

ബിജെപിക്ക് പിന്തുണ അറിയിച്ചുകൊണ്ട് ചില കോണ്‍ഗ്രസ് നേതാക്കള്‍ തനിക്ക് ഫോണ്‍ സന്ദേശങ്ങള്‍ നല്‍കിയതായി കേന്ദ്രമന്ത്രിയും നാഗ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ നിതിന്‍ ഗഡ്ക്കരി. നാഗ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെ കൂടാതെ മറ്റ് പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും തനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ഗഡ്ക്കരി പറഞ്ഞു.
'ശരീരം കൊണ്ട് ബിജെപിയാണെങ്കിലും മനസ്സുകൊണ്ട് എന്നോടൊപ്പമാണെന്നാണ് അവര്‍ പറയുന്നത്. അതുകൊണ്ട് എല്ലാവരുടെയും പൂര്‍ണ്ണ പിന്തുണ എനിക്കുണ്ട്'- ഗഡ്ക്കരി പറഞ്ഞു. ജാതി, മതം, ഭാഷ, പാര്‍ട്ടി ഭേദമെന്യേ എല്ലാവര്‍ക്കും വേണ്ടി താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വലിയൊരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തനിക്ക് വിജയം സുനിശ്ചിതമാണെന്ന് അറിയിക്കുകയും ചെയ്തതായി ഗഡ്ക്കരി അവകാശപ്പെട്ടു.
2014 നെക്കാള്‍ വന്‍ ഭൂരിപക്ഷത്തോടു കൂടി ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ജയിക്കന്‍ സാധിക്കുമെന്നും ഗഡ്ക്കരി അവകാശപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടികളെയും സ്ഥാനാര്‍ത്ഥികളെയും വിമര്‍ശിക്കേണ്ടെന്ന് തീരുമാനിച്ചതായും ഇക്കാലയളവിനുള്ളില്‍ താന്‍ ചെയ്ത നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജനങ്ങളോട് വോട്ടഭ്യര്‍ത്ഥിക്കുന്നതെന്നും ഗഡ്ക്കരി പറഞ്ഞു.
https://www.facebook.com/Malayalivartha























