രാഹുല്‍ കുഞ്ഞാണ് !; രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ പരിഹസിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

തനിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തെ പരിഹസിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാഹുലിന്റെ പരാമര്‍ശത്തിന് പ്രതികരണം ആവശ്യപ്പെട്ട മാധ്യമങ്ങളോട് രാഹുല്‍ കുഞ്ഞാണെന്നും അദ്ദേഹത്തെ കുറിച്ച് താന്‍ എന്താണ് പറയേണ്ടതെന്നും മമത ബാനര്‍ജി പറയുകയുണ്ടായി. മമതയുടേത് ഏകാധിപത്യ ഭരണമാണെന്നും അതിനെതിരെ മറ്റാര്‍ക്കും പ്രതിക്കരിക്കാന്‍ അവകാശമില്ലെന്നും രാഹുല്‍ ബംഗാളിലെ മാല്‍ഗുഡിയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ബംഗാളിലെ മമതാ ബാനര്‍ജിയുടെ ഭരണം മുന്‍പുണ്ടായിരുന്ന ഇടതു സര്‍ക്കാരിന്റേതിന് തുല്യമാണ്. അവര്‍ ആരോടും സംസാരിക്കുകയോ ആരുടേയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയോ ചെയ്യാന്‍ തയാറല്ല. അങ്ങനെ ഒരാളെ ബംഗാളിന്റെ നായിക ആകാമോ. ഒരു വലിയ സംസ്ഥാനം അവരുടെ കാല്‍ക്കീഴില്‍ ആകുന്നത് അനുവദിക്കാന്‍ കഴിയുമോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം.
https://www.facebook.com/Malayalivartha























