ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ ; ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുന്നത് എന്ത് വില കൊടുത്തും തടയും; കൈകോര്‍ത്ത് സിനിമാ പ്രവര്‍ത്തകര്‍

ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുന്നത് എന്ത് വില കൊടുത്തും തടയും,? കൈകോര്‍ത്ത് സിനിമാ പ്രവര്‍ത്തകര്‍. ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ കൈകോര്‍ത്ത് രാജ്യത്തിലെ സിനിമ മേഖലയിലെ പ്രവര്‍ത്തകര്‍. വീണ്ടും ബി.ജെ.പി അധികാരത്തില്‍ എത്താതിരിക്കാന്‍ നൂറോളം സിനിമ പ്രവര്‍ത്തകരാണ് ഒന്നിക്കുന്നത്. ആര്‍ട്ടിസ്റ്റ് യുണൈറ്റ് ഇന്ത്യയുടെ വെബ്ബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയിലൂടെയാണ് ഇവര്‍ രംഗത്തെത്തിയത്.
103 സിനിമ പ്രവര്‍ത്തകരുടെ പേരുകള്‍ പ്രസ്താവനയോടൊപ്പം പറയുന്നുണ്ട്. രാജ്യം ഏറ്റവും കഠിനമായ പരീക്ഷ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. സാംസ്‌കാരികമായും ഭൂമിശാസ്ത്രപരമായും വ്യത്യാസങ്ങളുള്ളപ്പോഴും രാജ്യമെന്ന നിലയില്‍ എന്നും ഒറ്റക്കെട്ടാണ് നമ്മള്‍. ഈ രാജ്യത്തെ പൗരനെന്ന നിലയില്‍ എന്നും നാം അഭിമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് ഇതെല്ലാം ആശങ്കയിലാണ്. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ബുദ്ധിപരമായി വേണം നാം തീരുമാനമെടുക്കാന്‍. ഫാസിസം അതിന്റെ സര്‍വ്വശക്തിയുമെടുത്ത് പ്രഹരിക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ്'' പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഇന്ത്യാ രാജ്യത്തിന്റെ സംസ്‌കാരത്തേയും ശാസ്ത്ര സ്ഥാപനങ്ങളേയും ബി.ജെ.പി സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും ഇതിനാലാണ് ഇത്തരത്തിലൊരു അഭ്യര്‍ത്ഥന നടത്തുന്നതെന്നും അവര്‍ വിശദമാക്കുന്നു. ജനാധിപത്യത്തെ രക്ഷിക്കുക എന്ന തലക്കെട്ടോടെയാണ് പ്രസ്താവന ഉയര്‍ത്തിക്കാട്ടുന്നു.
ബി.ജെ.പി സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ എത്തിക്കുന്നതില്‍ നിന്നും തടയാന്‍ ശ്രമിക്കും, രാജ്യത്തിന്റെ ഭരണഘടനയെ ആദരിക്കുന്ന സര്‍ക്കാരിനെയാണ് തിരഞ്ഞെടുക്കേണ്ട്. പ്രസ്താവനയില്‍ പറയുന്നു. ഇത് നമ്മുടെ അവസാന അവസരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍,ആനന്ദ് പദ്വര്‍ധന്‍, സനല്‍കുമാര്‍ ശശിധരന്‍, ആഷിഖ് അബു, മധുപാല്‍, വെട്രിമാരന്‍, ഷരീഫ് ഈസ,വേണു,അനീസ് കെ മാപ്പിള, അനുപമ ബോസ്, ദിവ്യ ഭാരതി, കെ.എം കമല്‍, ലീല മണിമേഖല, പ്രേംചന്ദ്, രാജീവ് രവി,സണ്ണി ജോസഫ്,സുദേവന്‍, ലീല സന്തോഷ്, മുഹ്സിന്‍ പെരാരി, പ്രിയനന്ദന്‍ തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പു വെച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























