ശമ്പളത്തെ കുറിച്ച് ഉറപ്പ് ലഭിക്കാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാര്‍

ശമ്പളത്തെ കുറിച്ച് ഉറപ്പ് ലഭിക്കാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാര്‍. കഴിഞ്ഞ നാല് മാസമായി ജെറ്റ് എയര്‍വേയ്‌സിലെ പൈലറ്റുമാര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാര്‍ യോഗം ചേര്‍ന്നതിന് ശേഷമാണ് സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് അറിയിച്ചത്.
എസ്.ബി.ഐയുടെ നേതൃത്വത്തില്‍ ജെറ്റ് എയര്‍വേയ്‌സിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് ഉറപ്പുകളൊന്നും നല്‍കാന്‍ കമ്പനി തയ്യാറായിട്ടില്ല. ഇതാണ് സമരവുമായി മുന്നോട്ട് പോകാന്‍ ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാരെ പ്രേരിപ്പിക്കുന്നത്. ഇത്രയും കാലം കമ്പനിക്കായി പ്രവര്‍ത്തിച്ച ജീവനക്കരോട് നന്ദിയുണ്ട്. ജെറ്റ് എയര്‍വേയ്‌സിന്റെ പ്രവര്‍ത്തനം സാധാരണഗതിയിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
വിമാന കമ്പനിയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ജീവനക്കാര്‍ സഹകരിക്കണമെന്നും ജെറ്റ് എയര്‍വേയ്‌സ് വക്താവ് അഭ്യര്‍ഥിച്ചു.
https://www.facebook.com/Malayalivartha























