ഇന്ത്യയെ നിരീക്ഷിക്കാന്‍ ചാരവിമാനം; ഇന്ത്യന്‍ മിസൈല്‍ വിക്ഷേപണത്തെ കുറിച്ച് വിവരം ലഭിച്ചിട്ടും അമേരിക്ക ഇന്ത്യയെ നിരീക്ഷിച്ചിട്ടില്ല എന്ന് പറയുന്നത് ആശ്ചര്യകരമാണ് എന്ന് വിദഗ്ദര്‍

ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കാന്‍ ചാരവിമാനം? ആരോപണം അമേരിക്ക നിഷേധിച്ചു. ഇന്ത്യന്‍ മിസൈല്‍ വിക്ഷേപണത്തെ കുറിച്ച് വിവരം ലഭിച്ചിട്ടും അമേരിക്ക ഇന്ത്യയെ നിരീക്ഷിച്ചിട്ടില്ല എന്ന് പറയുന്നത് ആശ്ചര്യകരമാണ് എന്ന് വിദഗ്ദര്‍
ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം അമേരിക്ക ചാരവിമാനങ്ങള്‍ ഉപയോഗിച്ച് നിരീക്ഷിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി അമേരിക്ക. എന്നാല്‍ ഇന്ത്യയുടെ ആദ്യ എസാറ്റ് മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് അമേരിക്ക വ്യക്തമാക്കി. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍ഷ്യയിലുള്ള സൈനികത്താവളത്തില്‍ നിന്നും ചാരവിമാനം അയച്ച് അമേരിക്ക ഇന്ത്യന്‍ എസാറ്റ് മിസൈല്‍ വിക്ഷേപണം നിരീക്ഷിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സൈനിക വ്യോമ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന എയര്‍ക്രാഫ്റ്റ് സ്‌പോട്‌സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്ത്യയുമായി ശക്തമായ ബന്ധമാണുള്ളതെന്നും പരസ്പര സഹകരണവും സാമ്പത്തിക സഹകരണവും ഉറപ്പുവരുത്തുന്ന ശക്തമായ ബന്ധമാണ് ഇന്ത്യയുമായുള്ളതെന്നും അമേരിക്കന്‍ പ്രതിരോധ വകുപ്പ് വക്താവ് ലഫ്. കേണല്‍ ഡേവിഡ് ഡബ്ല്യൂ ഇസ്റ്റ്‌ബേണ്‍ പറഞ്ഞു.
പരമാധികാരം, സ്വതന്ത്രവും ന്യായവുമായ വ്യാപാരം, അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കല്‍, തര്‍ക്കങ്ങളില്‍ സമാധാനപരമായ തീരുമാനങ്ങളെടുക്കല്‍ എന്നിവയില്‍ ഇരു രാജ്യങ്ങളും പരസ്പര ധാരണയോടെയാണ് നിലനില്‍ക്കുന്നത് എന്നും ഡേവിഡ് ഡബ്ല്യൂ ഇസ്റ്റ്‌ബേണ്‍ പറഞ്ഞു.
ഇന്ത്യയുടെ എസാറ്റ് മിസൈല്‍ വിക്ഷേപണത്തെ കുറിച്ച് അറിയാമായിരുന്നുവെന്ന് എയര്‍ഫോഴ്‌സ് സ്‌പേസ് കമാന്റ് കമാന്റര്‍ ലഫ്. ജനറല്‍ ഡേവിഡ് ഡി തോംസണ്‍ വ്യക്തമാക്കി.
വിക്ഷേപണത്തോടനുബന്ധിച്ച് വ്യോമഗതാഗതം നിരോധിച്ചുകൊണ്ട് ഇന്ത്യ ഉത്തരവിറക്കിയതില്‍ നിന്നാണ് അതേ കുറിച്ചുള്ള സൂചന ലഭിച്ചതെന്നും എയര്‍ഫോഴ്‌സ് മിസൈല്‍ മുന്നറിയിപ്പ് സംവിധാനങ്ങളില്‍ നിന്നും ബക്ക്‌ലി വ്യോവസേന താവളത്തില്‍ നിന്നുമുള്ള മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നും തോംസണ്‍ പറഞ്ഞു.
മിസൈല്‍ ലക്ഷ്യസ്ഥാനത്ത് എത്തിയതിന് ശേഷമാണ് അതേ കുറിച്ചുള്ള വിവങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇന്ത്യന്‍ മിസൈല്‍ വിക്ഷേപണത്തെ കുറിച്ച് വിവരം ലഭിച്ചിട്ടും അമേരിക്ക ഇന്ത്യയെ നിരീക്ഷിച്ചിട്ടില്ല എന്ന് പറയുന്നത് ആശ്ചര്യകരമാണ് എന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. സുഹൃത്തുക്കളെയും മിത്രങ്ങളെയും എല്ലാവരും ഇന്ന് നിരീക്ഷിക്കുന്നുണ്ട്. ആ രീതിയിലാണ് ഇന്ന് ലോകം മുന്നോട്ട് പോവുന്നത് എന്നും ഹാര്‍വാഡ്‌സ്മിത്ത്‌സണിയന്‍ സെന്റര്‍ ഫോര്‍ ആസ്‌ട്രോഫിസിക്‌സിലെ ബഹിരാകാശ ഗവേഷകനായ ജോന്നാഥന്‍ മക്‌ഡൊവല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























