ജമ്മുകാശ്മീരിലെ രാംബാന്‍ ജില്ലയില്‍ സൈനിക വാഹനവ്യഹം കടന്നുപോകുമ്പോള്‍ കാറില്‍ സ്‌ഫോടനം

ജമ്മുകാശ്മീരിലെ രാംബാന്‍ ജില്ലയില്‍ സൈനിക വാഹനവ്യഹം കടന്നുപോകുമ്പോള്‍ കാറില്‍ സ്‌ഫോടനം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ജമ്മുശ്രീനഗര്‍ ദേശീയപാതയില്‍ ബാനിഹാളിലായിരുന്നു സംഭവം. കാറിനുള്ളിലെ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.
ഡ്രൈവര്‍ കാറില്‍നിന്നും ചാടി രക്ഷപെട്ടു. ഭീകരാക്രമണം അല്ലെന്നാണ് കരുതുന്നത്. സുരക്ഷാ സേന അന്വേഷണം ആരംഭിച്ചു. സ്‌ഫോടനത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
https://www.facebook.com/Malayalivartha























