അച്ഛന്‍ ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു; ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നടന്‍ ശത്രുഘ‌്‌നന്‍ സിന്‍ഹക്ക് പിന്തുണയുമായി സൊനാക്ഷി സിന്‍ഹ

ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നടന്‍ ശത്രുഘ‌്‌നന്‍ സിന്‍ഹക്ക് പിന്തുണയുമായി മകളും ബോളിവുഡ് നടിയുമായ സൊനാക്ഷി സിന്‍ഹ. ശത്രുഘ‌്‌നന്‍ സിന്‍ഹയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സൊനാക്ഷി പറഞ്ഞു. അച്ഛന്‍ ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നുവെന്ന് സൊനാക്ഷി പ്രതികരിച്ചു. 'ബി.ജെ.പിയുടെ ആരംഭകാലഘട്ടം മുതല്‍ തന്നെ പാര്‍ട്ടിയില്‍ അംഗമായിരുന്നു അച്ഛന്‍. ജയപ്രകാശ് നാരായണന്‍. വാജ്‌പേയി, അദ്വാനി എന്നിവര്‍ക്കൊപ്പമെല്ലാം അദ്ദേഹം പ്രവര്‍ത്തിച്ചു. പാര്‍ട്ടിക്കുള്ളില്‍ എല്ലാവര്‍ക്കും അദ്ദേഹത്തോട് വളരെ ബഹുമാനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് അദ്ദേഹത്തിന് ലഭിക്കുന്നില്ല. എന്റെ അഭിപ്രായത്തില്‍ പുതിയ തീരുമാനം ഏറെ വൈകിയെന്നാണ്. അദ്ദേഹത്തിനിത് കുറച്ചു നേരത്തെയാകാമായിരുന്നു' എന്നും സൊനാക്ഷി പറഞ്ഞു.
10 വര്‍ഷമായി സിന്‍ഹ എം.പിയായി തുടരുന്ന ബിഹാറിലെ പാട്‌നയില്‍ കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെ മത്സരിപ്പിക്കാന്‍ ബി.ജെ.പി തീരുമാനിച്ചതോടെയാണ് പാര്‍ട്ടി വിടാനുള്ള തീരുമാനത്തിലേക്ക് സിന്‍ഹ. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമായിരുന്നു പ്രഖ്യാപനം.
https://www.facebook.com/Malayalivartha























