തിരഞ്ഞെടുപ്പ് കാലം മോദിയ്ക്ക് വിലക്കുകളുടെ കാലം; ടിവിക്കും സിനിമയ്ക്കും പിന്നാലെ വെബ് പരമ്പരയ്ക്കും വിലക്ക്

'നമോ' ടിവിക്കും ‘പി.എം നരേന്ദ്ര മോദി’ സിനിമക്കും തെരഞ്ഞെടുപ്പ് കഴിയുംവരെ വിലക്കേർപ്പെടുത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള വെബ് പരമ്പരയ്ക്കും വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ.
ഈറോസ് നൗ സംപ്രേഷണം ചെയ്തു വന്ന അഞ്ച് എപ്പിസോഡുകളും ഇന്റര്‍നെറ്റില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കാണിച്ച് വെബ് പരമ്പരക്കെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്ന സാഹചര്യത്തിലാണ് നടപടി.
രാജ്യത്ത് പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ രാഷ്ട്രീയ നേതാക്കളുടേയും പ്രസ്ഥാനങ്ങളുടേയും ജീവിതമോ ചരിത്രമോ സ്വാധീനിക്കുന്ന രീതിയില്‍ ഇലക്‌ട്രിക് മീഡിയ വഴി പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വെബ് പരമ്പര സംപ്രേക്ഷണം തടയാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടത്. എന്നാല്‍ സംപ്രേഷണം ചെയ്ത എല്ലാ ഭാഗങ്ങളും ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്.
കിഷോര്‍ മക്വാന എഴുതിയ 'മോദി: കോമണ്‍ മാന്‍സ് പി.എം' എന്ന പുസ്തകത്തെ ആധാരമാക്കി ഉമേഷ് ശുക്ളയാണ് 'മോദി: ജേര്‍ണി ഓഫ് എ കോമണ്‍ മാന്‍' എന്ന വെബ് പരമ്പര സംവിധാനം ചെയ്തത്. പരമ്പര നിര്‍മതാക്കളില്‍ നിന്ന് തിരഞ്ഞെടുപ്പ് കമീഷന്‍ വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് വന്നത്.
അതേസമയം നിശബ്ദ പ്രചാരണ സമയത്ത് മോദിയുടെ നമോ ടിവി സംപ്രേക്ഷണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകി. നിശബ്ദ പ്രചാരണ സമയത്ത് മോദിയുടെ പ്രസംഗം തൽസമയം സംപ്രേക്ഷണം ചെയ്യാനാണ് അനുമതി. എന്നാൽ സ്ഥാനാർത്ഥികളുടെയും മണ്ഡലങ്ങളുടെ പേരുകൾ പരാമർശിക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
നിശബ്ദ പ്രചാരണ സമയത്ത് നമോ ടിവി റെക്കോർഡ് ചെയ്ത പരിപാടികൾ സംപ്രേക്ഷണം ചെയ്യാൻ പാടില്ലെന്നും തെരെഞ്ഞെടുപ്പ് കമ്മിഷൻ വ്യകത്മാക്കിയിട്ടുണ്ട്. നമോ ടി.വി കർശനമായി നിരീക്ഷിക്കാൻ തെരെഞ്ഞെടുപ്പ് ഓഫിസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ടിവിയിലെ തെരെഞ്ഞെടുപ്പ് പരിപാടികൾക്കായി ചിലവാക്കുന്ന തുക അതത് സ്ഥാനാർത്ഥികളുടെയോ പാർട്ടികളുടേയോ തെരെഞ്ഞെടുപ്പ് ചിലവിലേക്ക് വകയിരുത്തണമെന്നും കമ്മീഷൻ നിർദേശിച്ചു.
നേരത്തെ നമോ ടിവിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിരുന്നു. രാഷ്ട്രീയ ഉള്ളടക്കമുള്ള പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നതിനാണ് കമ്മീഷൻ വിലക്കേർപ്പെടുത്തിയത്. കമ്മീഷന്‍റെ സർട്ടിഫിക്കറ്റ് ലഭിക്കാത്ത പരിപാടികൾ പ്രക്ഷേപണം ചെയ്യരുതെന്നാണ് ഉത്തരവ്.
24 മണിക്കൂറും നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും പ്രചാരണ പരിപാടികളും പ്രഭാഷണങ്ങളും മാത്രം സംപ്രേഷണം ചെയ്യുന്ന സ്വകാര്യ ടിവി ചാന ലാണു നമോ ടിവി. പ്രമുഖ ഡിടിഎച്ച് ശൃംഖലകൾ വഴി കഴിഞ്ഞ 31 മുതലാണ് നമോ ടിവി സംപ്രേഷണം ആരംഭിച്ചത്. ട്വിറ്റർ അറിയിപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇതിന്‍റെ സമർപ്പണം നിർവഹിച്ചത്. മോദിയുടെ ചിത്രം ലോഗോയായി ഉപയോഗിക്കുന്ന ചാനലിൽ അദ്ദേഹത്തിന്‍റെ പ്രസംഗങ്ങൾ, റാലികൾ, ബിജെപി നേതാക്കളുമായുള്ള അഭിമുഖങ്ങൾ തുടങ്ങിയവയാണു പരിപാടികൾ. അനുമതിയില്ലാതെ ചാനൽ സംപ്രേഷണം തുടങ്ങിയത് പെരുമാറ്റച്ചട്ട ലംഘനമാണെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസും ആം ആദ്മി പാർട്ടിയും പരാതി നൽകിയിരുന്നു.
https://www.facebook.com/Malayalivartha