പാക് പിടിയില്‍ നിന്ന് മോചിതനായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് ശ്രീനഗറില്‍നിന്ന് സ്ഥലംമാറ്റം

പാക് പിടിയില്‍ നിന്ന് മോചിതനായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് ശ്രീനഗറില്‍നിന്ന് സ്ഥലംമാറ്റം. നിലവില്‍ ശ്രീനഗറിനുള്ള എയര്‍ഫോഴ്‌സ് നമ്പര്‍ 51 സ്‌ക്വാര്‍ഡനിലാണ് അഭിനന്ദനുള്ളത്. അതിനുപുറമെ, ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ പുരസ്‌കാരമായ വീരചക്രക്ക് അഭിനന്ദനെ ശിപാര്‍ശ ചെയ്തതായും വിവരമുണ്ട്. പരംവീരചക്രക്കും മഹാവീര്‍ ചക്രക്കും തൊട്ടുപിന്നിലാണ് വീരചക്ര.
ഫെബ്രുവരി 27ന് ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ പാകിസ്താന്റെ എഫ്16 വിമാനം മിഗ് 21 വിമാനമുപയോഗിച്ച് അഭിനന്ദന്‍ തകര്‍ത്തിരുന്നു.
പുല്‍വാമയില്‍ 40 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയതിന് മറുപടിയായി പാകിസ്താനിലെ ബാലാകോട്ടില്‍ വ്യോമാക്രമണം നടത്തിയിരുന്നു. അതിനിടെയാണ് അഭിനന്ദന്‍ പാക് പിടിയിലായത്. പാക് കസ്റ്റഡിയില്‍നിന്ന് 60 മണിക്കൂര്‍ കഴിഞ്ഞതിനുശേഷമാണ് അഭിനന്ദന്‍ തിരിച്ചെത്തിയത്.
https://www.facebook.com/Malayalivartha