കുടുംബസമേതം ഹരിദ്വാറില്‍ പോയി മടങ്ങവേ ഡല്‍ഹിയില്‍ തീവണ്ടിയില്‍നിന്ന് കാല്‍വഴുതിവീണ് മലയാളിഡോക്ടറിന് ദാരുണാന്ത്യം

കുടുംബസമേതം ഹരിദ്വാറില്‍ പോയി മടങ്ങവേ ഡല്‍ഹിയില്‍ തീവണ്ടിയില്‍നിന്ന് കാല്‍വഴുതിവീണ് മലയാളിഡോക്ടര്‍ മരിച്ചു. ജലസേചന വകുപ്പ് റിട്ട. ഡെപ്യൂട്ടി എന്‍ജിനീയര്‍ തൃശ്ശൂര്‍ പട്ടിക്കാട് കീരന്‍കുളങ്ങര വാര്യത്ത് രുദ്രകുമാറിന്റെ ഭാര്യ ഡോ. തുളസി രുദ്രകുമാര്‍ (57) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11നാണ് അപകടം. ദെഹ്‌റാദൂണ്‍ഡല്‍ഹി ശതാബ്ദി എക്‌സ്പ്രസില്‍ ഹരിദ്വാറില്‍നിന്ന് വരവേ ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനുസമീപം മിന്റോ പാലത്തിനടുത്തുവെച്ചാണ് അപകടം.
ഡോറിന് അടുത്തുനിന്നിരുന്ന ഡോക്ടര്‍ ട്രെയിനില്‍നിന്ന് കാല്‍വഴുതി പുറത്തേക്കുവീഴുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭര്‍ത്താവിനും ഗുരുഗ്രാമില്‍ താമസിക്കുന്ന മകള്‍ ഡോ. കാര്‍ത്തിക, മരുമകന്‍ പ്രശോഭ്, കൊച്ചുമകള്‍ ജാന്‍വി, പ്രശോഭിന്റെ മാതാപിതാക്കള്‍ എന്നിവര്‍ക്കുമൊപ്പമാണ് ഹരിദ്വാര്‍ ക്ഷേത്രദര്‍ശനത്തിനായി പോയത്. മൃതദേഹം ഞായറാഴ്ച രാവിലെ നാട്ടിലെത്തിക്കും. വൈകീട്ട് നാലിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. യു.എസില്‍ എന്‍ജിനീയറായ കരിഷ്മ മറ്റൊരു മകളാണ്. മരുമകന്‍: അലക്‌സ് (യു.എസ്.എ.).
https://www.facebook.com/Malayalivartha