Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം


എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...


സംസ്ഥാന സര്‍ക്കാര്‍, കൈവിട്ടു കളയുന്നത് കൊല്ലത്തിന് ലഭിക്കേണ്ടിയിരുന്ന 600 കോടിയുടെ മെഡിക്കല്‍ കോളേജ് പദ്ധതി...പ്രേമചന്ദ്രനോടുള്ള രാഷ്ട്രീയ പകപോക്കല്‍..ആരോഗ്യ മന്ത്രി കീറിയെറിഞ്ഞു..

വാരാണസിയില്‍ വീണ്ടും ജനവിധിതേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാമനിര്‍ദേശ പത്രിക നല്‍കും, ഇന്ന് വൈകുന്നേരം റോഡ് ഷോ നടത്തും

25 APRIL 2019 08:17 AM IST
മലയാളി വാര്‍ത്ത

വാരാണസിയില്‍ വീണ്ടും ജനവിധിതേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാമനിര്‍ദേശ പത്രിക നല്കും. വ്യാഴാഴ്ച വാരാണസിയിലെത്തുന്ന അദ്ദേഹം വൈകുന്നേരം നഗരത്തില്‍ ഏഴുകിലോമീറ്റര്‍ ദൂരം റോഡ് ഷോ നടത്തും. റോഡ്‌ഷോയ്ക്ക് മുമ്പ് ബി.ജെ.പി. അധ്യക്ഷന്‍ അമിത്ഷാ, നേതാക്കളായ ജെ.പി. നഡ്ഡ, ലക്ഷ്മണ്‍ ആചാര്യ, സുനില്‍ ഓജ, അശുതോഷ് ഠണ്ഡന്‍ തുടങ്ങിയവരുമായി പ്രധാനമന്ത്രി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ വിലയിരുത്തും.

ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പരിസരത്തുള്ള ലങ്കാ ഗേറ്റിലെ മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയുടെ അടുത്തുനിന്നാണ് റോഡ് ഷോ തുടങ്ങുക. ദശാശ്വമേധ് ഘട്ടില്‍ അവസാനിക്കും. ഏഴുകിലോമീറ്ററിനിടെ 150 കേന്ദ്രങ്ങളില്‍ മോദിക്ക് സ്വീകരണം നല്‍കും. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളായ മദന്‍പുര, സോനാര്‍പുര എന്നിവിടങ്ങളിലും സ്വീകരണമുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു. റോഡ്‌ഷോയ്ക്കുശേഷം ദശാശ്വമേധ് ഘട്ടില്‍ മോദി പൂജയും ഗംഗാസ്‌നാനവും നടത്തും. പ്രധാനമന്ത്രിയായ ശേഷം മൂന്നാംവട്ടമാണ് ഇവിടെ മോദി ഗംഗാസ്‌നാനത്തിനെത്തുന്നത്.

2014ല്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചപ്പോഴും തുടര്‍ന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ സന്ദര്‍ശനത്തിനെത്തിയപ്പോഴും മോദി ഗംഗാസ്‌നാനം നടത്തിയിരുന്നു. രാത്രിയില്‍ നഗരത്തിലെ സ്വകാര്യഹോട്ടലില്‍ പ്രധാനപ്പെട്ട വ്യക്തികളുമായി കൂടിക്കാഴ്ച നടത്തും.വെള്ളിയാഴ്ച രാവിലെ ബൂത്തുതല പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. 10 മണിക്ക് കാലഭൈരവ ക്ഷേത്രം സന്ദര്‍ശിക്കും.

തുടര്‍ന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനായി കളക്ടറേറ്റിലേക്കു പുറപ്പെടും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, കേന്ദ്ര മന്ത്രി രാം വിലാസ് പസ്വാന്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, അകാലി ദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ തുടങ്ങിയ ഘടകകക്ഷി നേതാക്കള്‍ അനുഗമിക്കും.അടുത്ത മാസം 19നാണ് വാരാണസിയില്‍ തിരഞ്ഞെടുപ്പ്. കഴിഞ്ഞതവണ 3.37 ലക്ഷം വോട്ടുകള്‍ക്കാണ് മോദി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ തോല്‍പിച്ചത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിന്റെ ശക്തി ഫെനികും ദേ ക്യാനഡക്കാരി ഡൽഹിൽ പരാതി കൂട്ടിയിട്ട് കത്തിച്ചു..! രാഹുൽ കോൺഗ്രസിലേക്ക് ..!  (41 minutes ago)

ഖമേനി പേടിക്കണം.... ട്രംപിന്റെ അന്ത്യശാസനം രണ്ടാം യുദ്ധത്തിന് മണിക്കൂറുകൾ..? അമേരിക്ക V/S ഇറാൻ ഉറ്റുനോക്കി ലോകം  (52 minutes ago)

കാറിന് തീപിടിച്ച് ഒരു മരണം... നാല് പേർ പൊള്ളേറ്റ് ആശുപത്രിയിൽ  (2 hours ago)

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൺ ട്രാൻസ്പ്ലാന്റേഷൻ യാഥാർത്ഥ്യമാകുന്നു....  (3 hours ago)

താമസസ്ഥലത്ത് ഉറക്കത്തിനിടെ നെഞ്ച് വേദന ...  (3 hours ago)

ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയ്ക്ക് ഇന്ന് ആരംഭം...കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന വികസന മുന്നേറ്റ യാത്ര ഇന്ന് പത്തനംതിട്ടയില്‍ നിന്ന് ആരംഭി  (3 hours ago)

പ്രതിയായ മുസ്ലീം ലീഗ് നേതാവ് ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും....  (3 hours ago)

വിഡി സതീശൻ നയിക്കുന്ന കേരള പര്യടനത്തിന് ഇന്ന് തുടക്കം...  (4 hours ago)

അപ്രതീക്ഷിത സ്ഥാനമാനങ്ങൾ, ധനനേട്ടം! മേടം രാശിക്കാർക്ക് ഇന്ന് സർവ്വകാര്യ വിജയം!  (4 hours ago)

ആര്‍സിബിയുടെ രണ്ടാം കിരീട നേട്ടം....  (4 hours ago)

ആഡംബര കാർ ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരുക്ക്..  (4 hours ago)

ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും...  (5 hours ago)

മണിപ്പൂരിൽ സ്ഥിതിഗതികള്‍ കൂടുതൽ സങ്കീര്‍ണമാവുന്നു  (5 hours ago)

വയനാട്ടില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു, യുവാവിന് ദാരുണാന്ത്യം  (10 hours ago)

നമ്മുടെ ജീവിതത്തിന് ഒരു ഗ്യാരന്റിയും ഇല്ല; പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് നേരിടാനുള്ള മനക്കരുത്താണ് നമുക്ക് വേണ്ടത്: എനിക്കതിന് സാധിക്കുമെങ്കില്‍ ആര്‍ക്കും അതിന് സാധിക്കുമെന്ന് മംമ്ത മോഹന്‍ദാസ്  (11 hours ago)

Malayali Vartha Recommends