എന്റെ ഫോണ്‍ സല്‍മാന്‍ തട്ടിപ്പറിച്ചു; പരാതിയുമായി ആരാധകന്‍ രംഗത്ത്

സംഭവത്തിൽ ആരാധകൻ പോലീസില്‍ പരാതി നല്‍കി. തന്റെ ഫോണ്‍ സല്‍മാന്‍ ഖാന്‍ തട്ടിയെടുത്തുവെന്ന് കാണിച്ചാണ് ആരാധകന്‍ കേസ് കൊടുത്തിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരം സൈക്ലിംഗിനായി ഇറങ്ങിയ സല്‍മാന്റെ വീഡിയോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ തട്ടിപ്പറിച്ചുവെന്നാണ് പരാതി.
പരാതി വന്നതിന് പിന്നാലെ സല്‍മാന്റെ അനുവാദമില്ലാതെ ഫോണില്‍ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ചതായി കാണിച്ച് താരത്തിന്റെ ബോഡിഗാര്‍ഡും പരാതി നല്‍കിയിട്ടുണ്ട്. ദബാംഗ് 3യുടെ ഷൂട്ടിംഗിലാണ് ഇപ്പോള്‍ സല്‍മാന്‍ ഖാന്‍.
https://www.facebook.com/Malayalivartha