Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു


സൈനികന്റെ ഞെട്ടിക്കുന്ന പോസ്റ്റ്.. എന്തോ അട്ടിമറി മണക്കുന്നില്ലേ??വെടിപ്പുര കത്താനായി സൾഫർ വല്ലതും അവിടെ ഇട്ടിട്ട് പോയതാണോ ? CBI അല്ലങ്കിൽ NIA അന്വേഷണം വേണം...


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...


സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...

കാവി കുർത്ത ധരിച്ച്, നീട്ടി പുഞ്ചിരിച്ച്, കൈവീശിക്കൊണ്ട് നരേന്ദ്രമോദി; കിഴക്കൻ യുപിയിൽ തരംഗമുണ്ടാക്കാൻ വാരാണാസിയെ ഇളക്കി മറിച്ച് റോഡ് ഷോ; നാമനിർദ്ദേശ പത്രിക നാളെ സമർപ്പിക്കും

25 APRIL 2019 06:47 PM IST
മലയാളി വാര്‍ത്ത

വാരാണസിയിൽ നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനിരിക്കെ ബനാറസിൽ നിന്ന് നരേന്ദ്രമോദിയുടെ റോഡ് ഷോ തുടങ്ങി. ഏഴ് കിലോമീറ്റർ നീളുന്ന റോഡ്ഷോയിൽ വലിയ ജനപങ്കാളിത്തമുണ്ട്. റോഡ് ഷോ വലിയ ശക്തിപ്രകടനമാക്കി കിഴക്കൻ യുപിയിൽ വലിയ തരംഗമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം.

കാവി കുർത്ത ധരിച്ചെത്തിയ മോദി കാറിൽ നിന്നിറങ്ങിയശേഷം ബനാറസ് ഹിന്ദു സർവകലാശാലക്ക് സമീപമുള്ള മദൻ മോഹൻ മാളവ്യയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തി. വാഹനത്തിൽ ഒറ്റക്കാണ് മോദി സഞ്ചരിച്ചത്. യോഗി ആദിത്യനാഥ്, അനുപ്രിയ പട്ടേൽ തുടങ്ങിയ നേതാക്കൾ മറ്റൊരു വാഹനത്തിൽ മോദിയെ അനുഗമിച്ചു. റോ‍ഡ് ഷോയ്ക്ക് ശേഷം ഏഴ് മണിയോടെ ഗംഗാ ആരതിയിലും ബന്ധപ്പെട്ട പൂജകളിലും മോദി പങ്കെടുക്കും.

അതേസമയം നാളെ നടക്കുന്ന മോദിയുടെ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് എൻഡിഎ ഘടകകക്ഷി നേതാക്കളേയും ബിജെപി പാർലമെന്‍ററി ബോർഡ് അംഗങ്ങളേയും ക്ഷണിച്ചിട്ടുണ്ട്. നാമനിർദ്ദേശ പത്രികാ സമർപ്പണം ഐക്യപ്രകടനം കൂടിയാക്കുകയാണ് മോദിയുടെ ലക്ഷ്യം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിൽ നിന്ന് 71 സീറ്റുകളാണ് ബിജെപി നേടിയത്.

എന്നാൽ ഇത്തവണ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ പശ്ചിമ ഉത്തർപ്രദേശിൽ മഹാസഖ്യം ബിജെപിക്ക് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. കിഴക്കൻ ഉത്തർപ്രദേശിൽ തിരിച്ചടി നേരിടാതിരിക്കാൻ വലിയ തരംഗം സൃഷ്ടിക്കുകയാണ് മോദിയുടെ ലക്ഷ്യം. 2014ലെ മോദി തരംഗം ഇക്കുറി യുപിയിൽ നിലനിർത്താനാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രിയങ്ക ഗാന്ധി വാരാണസിയിൽ മത്സരിക്കുന്നില്ല എന്ന് കോൺഗ്രസ് സ്ഥിരീകരിച്ചതോടെ വാരാണസിയിൽ മോദിക്കെതിരെ വലിയ മത്സരമുണ്ടാകില്ല എന്നുറപ്പായിട്ടുണ്ട്. അജയ് റായ് ആണ് വാരാണസിയിൽ കോൺഗ്രസിന്‍റെ സ്ഥാനാർത്ഥി. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് സമാജ്‍വാജി പാർട്ടിയിൽ ചേർന്ന ശാലിനി യാദവാണ് മോദിയുടെ മറ്റൊരു എതിരാളി.

നാളെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷം അയോധ്യയിലും മോദി റാലി നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അടുത്ത മാസം ഒന്നിന് അയോധ്യയിലെ മായാബസാറിൽ റാലി നടത്താനാണ് തീരുമാനം. വീണ്ടും ഒരിക്കൽക്കൂടി ഉത്തർ പ്രദേശിൽ തീവ്ര ഹിന്ദുത്വ കാർഡ് പുറത്തെടുക്കുകയാണ് ബിജെപി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 98 ഡോളര്‍ കടന്നു  (7 minutes ago)

കോഴിക്കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി...  (13 minutes ago)

രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു  (17 minutes ago)

ജെഇഇ അഡ്വാൻസ്ഡ് 2026-ന്റെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും  (48 minutes ago)

മെട്രോ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിലെ മഞ്ഞവരയിൽ ചവിട്ടിയാൽ ഇനി വിസിലിന് പകരം അലാം മുഴങ്ങും..  (1 hour ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 400 രൂപയുടെ ഇടിവ്  (1 hour ago)

Thrissur Ffireworks-Tragedy ഇത്തവണ തൃശൂർ പൂരമില്ല..?!  (1 hour ago)

സ്‌ഫോടനമുണ്ടായ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25 വയസ്സുകാരി മരണത്തിന് കീഴടങ്ങി  (1 hour ago)

മുണ്ടത്തിക്കോട് പടക്കനിർമ്മാണശാലയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ നിർദേശം നൽകിയതായി തൃശൂർ എംപി സുരേഷ് ഗോപി  (2 hours ago)

റിയാദിൽ ശാരീരിക അസ്വസ്ഥതയെ തുടർന്ന് കോഴിക്കോട് സ്വദേശി അന്തരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം എത്തിയ പ്രീ സ്‌കൂൾ വിദ്യാർഥി വെള്ളച്ചാലിൽ വീണു മരിച്ചു  (2 hours ago)

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്  (2 hours ago)

ഗൾഫ് നാടക-, ടെലിവിഷൻ രംഗത്തെ ഇതിഹാസ സാന്നിധ്യവും കലാസാംസ്‌കാരിക മേഖലയിൽ കുവൈത്തിന്റെ അഭിമാനവുമായ നടി ഹയാത്ത് അൽ- ഫഹദ് അന്തരിച്ചു  (3 hours ago)

പ്രാർത്ഥനകൾ വിഫലം... തമിഴ്‌നാട് വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു...  (3 hours ago)

Malayali Vartha Recommends