നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരും; ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്; രാജ്യത്ത് കേന്ദ്രസര്‍ക്കാരിന് അനുകൂലമായ തരംഗമാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
രാജ്യത്ത് കേന്ദ്രസര്‍ക്കാരിന് അനുകൂലമായ തരംഗമാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാരണാസിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് മോദി ഇക്കാര്യം ആവര്‍ത്തിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. വാരാണസിയിൽ നിന്ന് രണ്ടാം തവണ ജനവിധി തേടുന്ന മോദിയുടെ നാമനിർദേശ പത്രിക സമർപ്പണം വൻ ആഘോഷമാക്കിയിരിക്കുകയാണ് ബി ജെ പി. 11.30നാണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്ര മന്ത്രിമാർ, യോഗി ആദിത്യനാഥ് ഉൾപ്പെടെ വിവിധ മുഖ്യമന്ത്രിമാർ, ബിജെപി സഖ്യകക്ഷി നേതാക്കൾ തുടങ്ങി നേതാക്കളുടെ വലിയ നിര തന്നെ മോദിക്കൊപ്പമുണ്ടാകും. അതിന് മുൻപ് ബി ജെ പി പ്രവർത്തകരുമായി സംവദിക്കുകയും കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തുകയും ചെയ്യും.
https://www.facebook.com/Malayalivartha