അഞ്ചിടത്ത് ഞെട്ടിക്കുമോ; എന്‍ഡിഎ നേതാക്കളെ അണി നിരത്തി ഐക്യസന്ദേശം നല്കാൻ ബിജെപി ശ്രമം
വാരണാസിയില്‍ മോദി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളും എന്‍ഡിഎയുടെ പ്രമുഖനേതാക്കളും മോദിയെ അനുഗമിക്കും. എന്‍ഡിഎ നേതാക്കളെ അണി നിരത്തി ഐക്യസന്ദേശം നല്‍കാനാണ് ബിജെപി ശ്രമം
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ കാല ഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന മോദി വാരാണസിയിലെ ബിജെപി ഭാരവാഹികളെ കാണും. ഉച്ചയ്ക്ക് 12 മണിയോടെ കളക്ടറേറ്റില്‍ എത്തി പത്രിക സമര്‍പ്പിക്കും. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളും എന്‍ഡിഎയുടെ പ്രമുഖനേതാക്കളും മോദിയെ അനുഗമിക്കും. എന്‍ഡിഎ നേതാക്കളെ അണി നിരത്തി ഐക്യസന്ദേശം നല്‍കാനാണ് ബിജെപി ശ്രമം
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് മൂന്ന് തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നുണ്ട്. ബിഹാറിലും ഒഡീഷയിലും മഹാരാഷ്ട്രയിലുമാണ് പ്രചാരണം. പ്രിയങ്കഗാന്ധി ഉത്തര്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണം തുടരുകയാണ്. ഉന്നാവോയിലും ബാരാബങ്കിയിലും പ്രിയങ്ക റോഡ് ഷോ നടത്തും.
https://www.facebook.com/Malayalivartha