വിമാനത്തിന്റെ യന്ത്രത്തകരാറിനേത്തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ബിഹാര്‍ യാത്ര മുടങ്ങി
വിമാനത്തിന്റെ യന്ത്രത്തകരാറിനേത്തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ബിഹാര്‍ യാത്ര മുടങ്ങി. തകാര് അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി. രാഹുല്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യമറിയിച്ചത്. ഇതേത്തുടര്‍ന്ന് ബിഹാറിലെ തെരഞ്ഞെടുപ്പ് റാലികള്‍ വൈകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ബിഹാറിനു പുറമേ ഒഡീഷയിലെ ബാലസോര്‍, മഹാരാഷ്ട്രയിലെ സംഗംനോര് തുടങ്ങിയ ഇടങ്ങളിലും രാഹുലിന് ഇന്ന് തെരഞ്ഞെടുപ്പ് യോഗങ്ങള്‍ ഉണ്ടായിരുന്നു. ഈ യോഗങ്ങളെല്ലാം വൈകുമെന്നും പ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടായതില്‍ ഖേദിക്കുന്നുവെന്നും രാഹുല്‍ ട്വീറ്റില്‍ കുറിച്ചു.
"
https://www.facebook.com/Malayalivartha