സ്റ്റാര്‍ ഹോട്ടലില്‍ പുരുഷ സുഹൃത്തിനൊപ്പം കറങ്ങാനെത്തിയ 25കാരിയെ കണ്ടെത്തിയത് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ.. ഹോട്ടലിലെ സ്റ്റാഫ് ക്ലീന്‍ ചെയ്യുന്നതിന് മുറിയില്‍ പ്രവേശിച്ചപ്പോൾ സംശയാസ്പദമായി ഇറങ്ങിപ്പോയത് രണ്ടുപേർ... കഴുത്തില്‍ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആണ്‍സുഹൃത്തിനായി തെരച്ചില്‍ ഊർജിതമാക്കി അന്വേഷണസംഘം

ഇന്നലെ ഹോട്ടലിലെ സ്റ്റാഫ് ക്ലീന്‍ ചെയ്യുന്നതിന് മുറിയില്‍ പ്രവേശിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഹിമാചല്‍ പ്രദേശില്‍ നിന്ന് വിനോദയാത്രയ്ക്ക് ഗോവയില്‍ എത്തിയ അല്‍ക സൈനിയെന്ന 25 വയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. യുവതിയുടെ പുരുഷ സുഹൃത്തിനെ കാണാനില്ല. ഇയാള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് പോലീസ്.
ഇവര്‍ താമസിച്ച ഹോട്ടല്‍ മുറിയിലാണ് മൃതദേഹം കണ്ടത്. ഈ മാസം 20 നാണ് യുവതി ഉത്തരഗോവയിലെ സ്റ്റാര്‍ ഹോട്ടലില്‍ പുരുഷ സുഹൃത്തിനൊപ്പമെത്തിയത്. യുവതിയുടെ കഴുത്തില്‍ കുത്തേറ്റ പാടുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. മൃതദേഹം ഗോവ മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. അതേസമയം കൊലപാതകത്തെപ്പറ്റി ഇതുവരെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഹോട്ടലിലെ സ്റ്റാഫ് ക്ലീന്‍ ചെയ്യാനായി മുറിയില്‍ എത്തുന്നതിനു തൊട്ടുമുമ്ബ് രണ്ടുപേര്‍ മുറിയില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha