തെരെഞ്ഞെടുപ്പ് പോര് മുറുകുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുൽഗാന്ധിയും തമ്മിൽ കട്ടകലിപ്പിൽ

ലോക്സഭാ തെരെഞ്ഞെടുപ്പ് പോര് മുറുകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള സംവാദവും മുറുകുകയാണ് . 70 വര്‍ഷം രാജ്യം ഭരിച്ചിട്ടും കോണ്‍ഗ്രസ് രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന പ്രധാനമന്ത്രിയുടെ ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി . മോദി നടപ്പിലാക്കിയ പോലെ നോട്ട് നിരോധനവും ജിഎസ്ടിയും പോലെയുള്ള മണ്ടത്തരങ്ങള്‍ വേറെയാരും ചെയ്തിട്ടില്ലെന്നുള്ളത് ശരിയാണെന്നാണ് രാഹുല്‍ പരിഹാസരൂപേണ മറുപടി നല്‍കിയിരിക്കുന്നത്.
രാഹുൽ പറഞ്ഞതിങ്ങനെ :- 'ശരിയാണ്,നോട്ട് നിരോധനവും ഗബ്ബര്‍ സിങ് ടാക്‌സും പോലെയുള്ള മണ്ടത്തരങ്ങള്‍ വേറെയാരും ചെയ്തിട്ടില്ല. ആ ചൗക്കീദാര്‍ ഫാക്ടറികളും ജനങ്ങളുടെ തൊഴിലും കൊള്ളയടിക്കുകയാണ്. അനില്‍ അംബാനിയും നീരവ് മോദിയും വിജയ് മല്ല്യയും ലളിത് മോദിയും ഇപ്പോഴെവിടെയാണ്? ജയിലിലാണോ അതോ പുറത്തുണ്ടോ?' രാഹുല്‍ ചോദിച്ചു. സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha