തെരുവില്‍ കുട്ടികൾക്കൊപ്പം കളിക്കാനിറങ്ങിയ ആറുവയസുകാരിയെ വനത്തിൽ കൂട്ടികൊണ്ടുപോയി മാനഭംഗപ്പെടുത്താൻ ശ്രമം; കുട്ടി എതിർത്തതോടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടു...

മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കാവല്‍ക്കാരന്‍ പിടിയില്‍. ആറുവയസുകാരിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് ഈ ക്രൂരകൃത്യം നടന്നത്. കഴിഞ്ഞ ദിവസം ഹരിദ്വാറിലെ ഒരു തെരുവില്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കാനിറങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു. സമീപത്തെ ഒരു പൗള്‍ട്രി ഫാമിന്റെ കാവല്‍ ജോലിക്കാരനാണ് പ്രതിയായ സോനു. ഇയാള്‍ സമീപത്തെ വനമേഖലയിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.
ഇതിനെ കുട്ടി എതിര്‍ത്തപ്പോള്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ഇതിനുശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു.ഇയാള്‍ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നതായി പ്രദേശവാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തിയതിന്റെ തെളിവും പോലീസിന് ലഭിച്ചു. മദ്യലഹരിയിലാണ് കുറ്റം ചെയ്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പണിയെടുത്ത പാടത്തിന് തൊട്ടടുത്തുവെച്ചാണ് കൊല നടന്നത്. കൊല നടന്നത് പിറ്റേ ദിവസമാണ് മൃതദേഹം കണ്ടെത്തുന്നത്.
https://www.facebook.com/Malayalivartha