പെൺ സുഹൃത്ത് കുറ്റപ്പെടുത്തിയപ്പോൾ സഹിക്കാനായില്ല... ഒന്നര വയസ്സുകാരനെ വാട്ടര്‍ ടാങ്കില്‍ മുക്കികൊന്ന് ഓടയില്‍ തള്ളിയത് എട്ടുവയസുകാരൻ

ശനിയാഴ്ച പുലര്‍ച്ചെ എഴുന്നേറ്റ പെണ്‍കുട്ടിയുടെ അമ്മ തന്റെ ഒന്നര വയസ്സുള്ള മകന്‍ കൂടെയില്ലെന്ന് മനസ്സിലാക്കി. 10 വയസ്സുകാരിയായ മകള്‍ സമീപത്തുകിടക്കുന്നുണ്ടായിരുന്നു. ഇവര്‍ ഉടന്‍തന്നെ അയല്‍ക്കാരെ വിളിച്ചുകൂട്ടി മകനുവേണ്ടി തിരച്ചില്‍ നടത്തി. കുട്ടിയെ കാണാതെ വന്നതോടെ പോലീസില്‍ വിവരം അറിയിച്ചു. അതോടെയാണ് ക്രൂരമായ കൊലപാതക കഥ പുറത്ത് വരുന്നത്.
സൗത്ത് ഡല്‍ഹിയിലെ ഫത്തേപുര്‍ ബേരിയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ഞെട്ടിക്കുന്ന കൊടുംക്രൂരത അരങ്ങേറിയത്. കുട്ടികള്‍ തമ്മില്‍ കളിക്കുന്നതിനിടെ എട്ടുവയസ്സുകാരന്റെ ഇളയ സഹോദരന്‍ വീണ് പരിക്കേറ്റിരുന്നു. ഓടിക്കളിക്കുന്നതിനിടെ തനിയെ വീണതായിരുന്നു കുട്ടി. തലയ്ക്ക് നിസാര പരിക്കും ഏറ്റു. മുതിര്‍ന്നവര്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ അയല്‍വാസിയായ പെണ്‍കുട്ടി എട്ടുവയസ്സുകാരനെ കുറ്റപ്പെടുത്തി സംസാരിച്ചു. ഇതിന്റെ പ്രതികാരം മനസ്സില്‍ സൂക്ഷിച്ച എട്ടുവയസ്സുകാരന്‍ പെണ്‍കുട്ടിയെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചു. ഉത്തര്‍പ്രദേശിലെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് ഡല്‍ഹിയില്‍ കുടിയേറി കരാര്‍ ജോലികള്‍ ചെയ്തു കുടുംബം പോറ്റുന്നവരാണ് അയല്‍വാസിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. പോലീസിന്റെ തെരച്ചിലില്‍ സമീപത്തുള്ള ഓടയില്‍ നിന്നും കുട്ടിയെ കണ്ടെത്തി.
ചെവിയില്‍ നിന്ന് രക്തം ഒലിക്കുന്ന നിലയിലായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചതാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. അയല്‍വാസികളെ എല്ലാം ചോദ്യം ചെയ്ത പോലീസിന് ഒരു തുമ്ബും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെയാണ് അയല്‍വീട്ടിലെ എട്ടുവയസ്സുകാരനെ കാണാനില്ലെന്ന വിവരം പോലീസിന് കിട്ടിയത്. പിന്നീട് ഈ കുട്ടിയെ കേന്ദ്രീകരിച്ചായി അന്വേഷണം. രണ്ടു മണിക്കൂറിനുള്ളില്‍ വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ നിന്ന് കുട്ടിയെ കണ്ടെത്തി. ചോദ്യം ചെയ്യലില്‍ അവന്‍ എല്ലാം തുറന്നുപറഞ്ഞു. തന്റെ ഇളയ സഹോദരന്‍ തനിയെ വീണ് പരിക്കേറ്റതിന് അയല്‍വീട്ടിലെ പെണ്‍കുട്ടി തന്നെ കുറ്റപ്പെടുത്തിയെന്നും അവളെ ഒരു പാഠം പഠിപ്പിക്കാനാണ് അവളുടെ ഇളയ സഹോദരനെ കൊലപ്പെടുത്തിയതെന്നും വ്യക്തമാക്കി. കൊലപാതകം നടത്തിയ രീതിയും പോലീസിനോട് വിവരിച്ചു. എട്ടുവയസ്സുകാരനെതിരെ കൊലപാതകത്തിന് കേസെടുത്ത പോലീസ് ഒരു കൗണ്‍സലറുടെ സാന്നിധ്യത്തില്‍ വിശദമായ മൊഴിയും രേഖപ്പെടുത്തി. കുട്ടിയെ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിനു മുമ്ബാകെ ഹാജരാക്കുമെന്നും അറിയിച്ചു.
https://www.facebook.com/Malayalivartha