താഴ്ന്ന ജാതിയിൽപ്പെട്ട പെൺകുട്ടിളെ കാണുമ്പോൾ കാര്യങ്ങൾ കയ്യിന്ന് പോകും... പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയം 22കാരനായ യുവാവ് അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിച്ചു; പുറത്തറിഞ്ഞാൽ അപമാനം സഹിക്കവയ്യാതെ വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഉച്ചയ്ക്ക് വീട്ടിലെത്തിയതോടെയാണ് സംഭവം അറിയുന്നത്. സുന്ദരപാളയത്തിലെ ജൂനിയര്‍ കോളജില്‍ നിന്ന് കോമേഴ്‌സില്‍ പ്രി യൂണിവേഴ്‌സിറ്റി കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിനി തുടര്‍ പഠനത്തിനായി കാത്തിരിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയി. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി കേസ് എടുത്തു. പ്രതിയെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ കോളാറില്‍ പ്രതിഷേധ പ്രകടനം നടത്തി. ബലാത്സംഗത്തിനിരയായ കോളജ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങി മരിച്ചു.
ഞായറാഴ്ച കര്‍ണാടക വദ്ദാരഹള്ളിയിലാണ് സംഭവം. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയം 22കാരനായ ഉയര്‍ന്ന ജാതിയില്‍പ്പെട്ട യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു. കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഇയാള്‍ കടന്നുകളഞ്ഞു. ഭോവി സമുദായാംഗമാണ് പെണ്‍കുട്ടി. ബലാത്സംഗം ചെയ്യപ്പെട്ട അപമാനം സഹിക്കാനാവാതെ പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നെന്ന് ബെതമംഗല പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha