Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരുമെന്ന് അമ്മ പ്രേമകുമാരി.... ഇനിയും കുറേയേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്..പൊട്ടിക്കരഞ്ഞ് ഇരുവരും..ഇനിയുള്ള മണിക്കൂർ..


ഇന്ത്യൻ ആർമിയിൽ പുണെ റെജിമെന്റിൽ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിൽ, ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഫർസീനെ കാണ്മാനില്ല..10ന് രാത്രി വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു... ഇതിനു ശേഷം ഫോണിൽ കിട്ടിയിട്ടില്ല..


200 മീറ്റര്‍ പരിധിയില്‍ സമരങ്ങളും പ്രതിഷേധങ്ങളും തടയണമെന്ന് പോലീസ് മേധാവിയോട് ഗവര്‍ണര്‍.. രണ്ടുവട്ടം വിളിച്ചുവരുത്തിയിട്ടും തീരുമാനമൊന്നുമായില്ല.. ഗവര്‍ണര്‍ അതൃപ്തനാണ്..


ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനു ബോംബ് ഭീഷണി..പരിശോധന ആരംഭിച്ചു.. ‘കോമ്രേഡ് പിണറായി വിജയൻ’ എന്ന മെയിൽ ഐഡിയിൽനിന്നാണ് ഭീഷണി..3 മണിക്ക് അത് സംഭവിക്കും..


മോദിക്കായി ആയിരം കിലോ ‘മാങ്ങ’ ഡൽഹിയിലേക്ക്..ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്..പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ച് യൂനുസ്..

അടുത്ത ബി ജെ പി സർക്കാരിന് നൂറുദിന കർമ്മപരിപാടിയുമായി മന്ത്രാലയങ്ങൾ; ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കേ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ ‘അടുത്ത ബി.ജെ.പി. സർക്കാരി’നുള്ള 100 ദിന കർമപദ്ധതി തയ്യാറാക്കി സമർപ്പിച്ചതായി വിവരം

01 MAY 2019 01:21 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കേ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ ‘അടുത്ത ബി.ജെ.പി. സർക്കാരി’നുള്ള 100 ദിന കർമപദ്ധതി തയ്യാറാക്കി സമർപ്പിച്ചതായി വിവരം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വോട്ടെടുപ്പുനടക്കുന്ന സമയത്ത് അടുത്ത സർക്കാരിന്റെ 100 ദിന കർമപരിപാടി തയ്യാറാക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നത് തിരഞ്ഞെടുപ്പ്‌ ചട്ടലംഘനമാണെന്നിരിക്കെയാണ് ഇത്തരം നടപടി. ഏപ്രിൽ 11-ന്‌ തുടങ്ങിയ വോട്ടെടുപ്പ് അവസാനിക്കുന്നത് മേയ് 19-നാണ്. മേയ് 23-നാണ് വോട്ടെണ്ണൽ. അതിനു ശേഷം മാത്രമേ ആര് അധികാരത്തിൽ ഏറും എന്ന് അറിയാൻ സാധിക്കുള്ളു. ഈ സാഹചര്യം നിലനിൽക്കെയാണ് ഏപ്രിൽ 30-നകം പദ്ധതി തയ്യാറാക്കിനൽകണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്‌ നിർദേശിച്ചതായി വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.

ഏപ്രിൽ 30-നകം പദ്ധതി തയ്യാറാക്കിനൽകണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്‌ നിർദേശിച്ചതനുസരിച്ചാണ് 100 ദിന കർമപരിപാടി തയ്യാറാക്കി നൽകിയതെന്ന് ഒരു മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥൻ വ്യക്തമാക്കി. ചില മന്ത്രാലയങ്ങളിൽ ഇത്തരം ഉത്തരവ് ലഭിച്ചതായി അറിഞ്ഞിരുന്നെന്നും എന്നാൽ, തങ്ങൾക്ക് വിവരങ്ങളൊന്നും കിട്ടിയിട്ടില്ലെന്നും മറ്റൊരു മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ബി.ജെ.പി.യുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളനുസരിച്ച് ആദ്യ നൂറുദിവസത്തേക്കുള്ള കർമപദ്ധതി തയ്യാറാക്കുന്നതിനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വകുപ്പുതലവന്മാരോട്‌ നിർദേശിച്ചത്. ഏപ്രിൽ 24 മുതൽ 30 വരെയുള്ള തീയതികളിൽ ഇവ തയ്യാറാക്കി അവതരിപ്പിക്കാൻ ഓരോ അസിസ്റ്റന്റ് സെക്രട്ടറിമാരോടും നിർദേശിച്ചു. ചില മന്ത്രാലയങ്ങളിൽ അസിസ്റ്റന്റ് സെക്രട്ടറിമാർ ഇതുമായി ബന്ധപ്പെട്ട് യോഗം വിളിച്ച് ഉദ്യോഗസ്ഥരോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. യോഗവിവരം ഇ-മെയിലിലൂടെയാണ് ഉദ്യോഗസ്ഥർക്ക്‌ കൈമാറിയത്.

ഏപ്രിൽ 11-ന്‌ തുടങ്ങിയ വോട്ടെടുപ്പ് അവസാനിക്കുന്നത് മേയ് 19-നാണ്. മേയ് 23-നാണ് വോട്ടെണ്ണൽ. ആര് അധികാരത്തിലേറുമെന്ന് അപ്പോഴേ വ്യക്തമാകൂ എന്നിരിക്കേയാണ് ഭരണത്തുടർച്ചയുണ്ടാകും എന്ന ഉറപ്പിൽ ബി.ജെ.പി. കർമപദ്ധതിയുമായി മുന്നോട്ടുപോകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ അധികാരത്തിൽ തുടരുമെന്നും അതിനാലാണ് നിർദേശം നൽകിയതെന്നുമാണ് ഉദ്യോഗസ്ഥരോട് പറഞ്ഞതെന്നാണ് അറിയുന്നത്.

തിരഞ്ഞെടുപ്പിൽ ബി.ജെ.പി. വീണ്ടും അധികാരത്തിലേറുമെന്ന് മാർച്ചിൽ നടന്ന സി വോട്ടർ വേവ് 2 ഉൾപ്പെടെയുള്ളവയുടെ അഭിപ്രായ സർവേകൾ വ്യക്തമാക്കിയിരുന്നു. 42 ശതമാനത്തോളം വോട്ടുനേടി ബി.ജെ.പി. നേതൃത്വത്തിലുള്ള എൻ.ഡി.എ. മുന്നൂറോളം സീറ്റ് നേടുമെന്നാണ് സി വോട്ടറിന്റെ പ്രവചനം. ജനുവരിയിൽ നടന്ന എ.ബി.പി. ന്യൂസ്- സി വോട്ടർ സർവേ ഫലത്തിൽ തൂക്കുസഭയാണ് പ്രവചിച്ചിരുന്നത്.

അതേസമയം നരേന്ദ്ര മോദി സർക്കാരിന് ആത്മവിശ്വാസമുയർത്തി സി.എസ്.ഡി.എസ്-ലോക്‌നീതി- ദി ഹിന്ദു- തിരംഗ ടിവി - ദെെനിക് ഭാസ്കർ സർവേ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കഴിഞ്ഞ വർഷം നടത്തിയ സർവേയ്ക്ക് ശേഷം എൻ.ഡി.എ സർക്കാരിനോടുള്ള സമീപനം മാറുന്നുവെന്നാണ് വിലയിരുത്തൽ. ആകെ 59 ശതമാനം പേർ എൻ.ഡി.എ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയപ്പോൾ 35 ശതമാനം പേരാണ് അതൃപ്തി അറിയിച്ചത്. 2018ൽ 51 ശതമാനമായിരുന്നു മോദി സർക്കാരിൽ സംതൃപ്തി അറിയിച്ചിരുന്നത്. അഞ്ച് വർഷത്തെ എൻ.ഡി.എ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ നിങ്ങൾ തൃപ്തരാണോ അല്ലയോ എന്ന ചോദ്യമാണ് സർവേയിൽ ഉന്നയിച്ചിരുന്നത്. അടുത്ത ചോദ്യമായി മോദി സർക്കാരിന് രണ്ടാമതൊരു അവസരം കൊടുക്കുമോ എന്നാണ് ചോദിച്ചത്. ഇതിൽ 46 ശതമാനം പേർ എൻ.ഡി.എ സർക്കാരിന് വീണ്ടും അവസരം കൊടുക്കുമെന്ന് പറഞ്ഞപ്പോൾ 36 ശതമാനം പേർ എതിർത്തു. കഴിഞ്ഞ യു.പി.എ സർക്കാരിന്റെ പ്രവർത്തനമാണ് മികച്ചതെന്ന് 27 ശതമാനം പറഞ്ഞപ്പോൾ 38 ശതമാനം മോദി സർക്കാരാണ് മികച്ചതെന്ന് വിലയിരുത്തി. എന്നാൽ പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം, അഴിമതി, അവശ്യസാധനങ്ങളുടെ വില തുടങ്ങിയവ മോദി സർക്കാരിന്റെ കീഴിൽ വർദ്ധിച്ചതായി സർവേയിൽ പറയുന്നു. അതേസമയം, മതങ്ങൾ തമ്മിലുള്ള ബന്ധം, തൊഴിൽ അവസരങ്ങൾ തുടങ്ങിയവ കുറഞ്ഞതായും വിലയിരുത്തുന്നു. 19 സംസ്ഥാനങ്ങളിലായി മാർച്ച് 24 മുതൽ 31 വരെയാണ് സർവെ നടത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

NIMISHAPRIYA നിമിഷപ്രിയയുടെ കൈ പിടിച്ച് വരും  (26 minutes ago)

Malayali-soldier ബന്ധുക്കൾ ഇന്നലെ ബറേലിക്ക്  (37 minutes ago)

കരള്‍ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍  (2 hours ago)

യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ നിമിഷപ്രിയയുടെ....  (3 hours ago)

RAJBHAVAN രാജ് ഭവന് അതൃപ്തി;  (3 hours ago)

Comrade-pinarayi-vijayan പരിശോധന ആരംഭിച്ചു.  (3 hours ago)

റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് അപകടം  (3 hours ago)

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടികാഴ്ച  (4 hours ago)

ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പാണ് ചെയര്‍മാന്‍ എന്ന പദം ഒഴിവാക്കി ചെയര്‍പേഴ്‌സണ്‍ ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ചത്  (4 hours ago)

എതിര്‍പ്പുള്ളവരുമായി ചര്‍ച്ച നടത്തും  (4 hours ago)

പ്രതി ഷിബിന്‍ലാലുമായി നടത്തിയ തെളിവെടുപ്പിലാണ് പണം കണ്ടെത്തിയത്  (4 hours ago)

മാരത്തണ്‍ ഓട്ടക്കാരനായ ഫൗജ സിങ് റോഡ് അപകടത്തില്‍  (4 hours ago)

ആചാര്യരത്നം പുരസ്‌കാരം തരണനെല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാടിനു ഗവര്‍ണ്ണര്‍ രാജന്ദ്ര ആര്‍ലേക്കര്‍  (4 hours ago)

തിരുവനന്തപുരം, മൂന്നാര്‍ എന്നിവിടങ്ങളില്‍ കെഎസ്ആര്‍ടിസി ആരംഭിച്ച ഡബിള്‍ ഡക്കര്‍ സര്‍വീസുകളുടെ മാതൃകയില്‍ കൊച്ചിയിലും ഡബിള്‍ ഡക്കര്‍....  (5 hours ago)

മകന്റെ മര്‍ദ്ദനമേറ്റ് അച്ഛന്‍ മരിച്ചു...  (5 hours ago)

Malayali Vartha Recommends