അവസാനഘട്ട പോളിങ് നടക്കുന്നതിന് തൊട്ടുമുമ്പ് ബംഗാളില്‍ സംഘര്‍ഷം... രണ്ടു കാറുകള്‍ അഗ്നിക്കിരയാക്കി
അവസാനഘട്ട പോളിങ് നടക്കുന്നതിന് തൊട്ടുമുമ്പ് ബംഗാളില്‍ സംഘര്‍ഷം. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഭത്പാര നിയമസഭാ മണ്ഡലത്തിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ബിജെപിയുടെ നേതാവിന് വെടിയേറ്റു. തൊട്ടുപിന്നാലെ രണ്ടു കാറുകള്‍ അഗ്നിക്കിരയാക്കി. പലയിടത്തും വെടിവെയ്പ്പ് നടന്നതായിട്ടാണ് വിവരം. കൂടുതല്‍ സംഘര്‍ഷമുണ്ടാവാതിരിക്കാന്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ബിജെപി പുറത്തുനിന്ന് കൊണ്ടുവന്നവരാണ് ആക്രമണം നടത്തിയതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് ആക്രമണം നടത്തിയതെന്ന് ബിജെപി കുറ്റപ്പെടുത്തി. വെടിവയ്പിന് പുറമെ ബോംബേറുണ്ടായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൊല്‍ക്കത്തയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് സംഘര്‍ഷ മേഖല. ബിജെപി നേതാവ് അര്ജുന് സിങിന് വെടിയേറ്റതോടെയാണ് സംഘര്‍ഷം പല ഭാഗങ്ങളിലുമുണ്ടായത്.
രണ്ടു കാറുകള്‍ അക്രമികള്‍ അഗ്നിക്കിരയാക്കി. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും സംഭവത്തില്‍ പരസ്പരം പഴിചാരുകയാണ്. പുറത്ത് നിന്ന് ബിജെപി കൊണ്ടുവന്ന ആളുകളാണ് ആക്രമണം നടത്തിയതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ രണ്ട് പ്രധാന സ്ഥാനാര്‍ഥികളാണ് തൃണമൂല്‍ നേതാവ് മദന്‍ മിത്രയും ബിജെപി നേതാവ് പവന് സിങും. പവന് സിങിന്റെ അച്ഛന് അര്ജുന് സിങിനാണ് വെടിയേറ്റത്. ഇദ്ദേഹമായിരുന്നു നേരത്തെ ഭത്പാരയിലെ എംഎല്‍എ. ബാരക്പൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയാകാന്‍ വേണ്ടി എംഎല്‍എ പദവി രാജിവെക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha