ഗര്‍ഭിണിയായ സ്ത്രീയുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞതോടെ അടിയന്തരമായി രക്തം ആവശ്യമായി വന്നു!! മറ്റൊന്നും നോക്കിയില്ല ഗര്‍ഭിണിക്ക് രക്തം നല്‍കാന്‍ നോമ്പ് ഉപേക്ഷിച്ച് യുവാവ്... സോഷ്യൽ മീഡിയയിൽ താരമായി യുവാവ്

സാമൂഹ്യ മാധ്യമത്തിലൂടെ സ്ത്രീയുടെ നില അറിഞ്ഞ അഷ്റഫ് ഖാന്‍ രക്തം നല്‍കാന്‍ തയ്യാറാവുകയായിരുന്നു. യുവതിയുടെ ഫോണ്‍ നമ്ബരും മറ്റുവിവരങ്ങളും കണ്ടെത്തി രക്തം നല്‍കാന്‍ യുവാവ് സന്നദ്ധത അറിയിച്ചു. സാവിത്രി ദേവി എന്ന യുവതിക്ക് രക്തം നല്‍കാനാണ് രാജസ്ഥാന്‍ സ്വദേശി അഷ്റഫ് ഖാന്‍ നോമ്ബ് ഉപേക്ഷിച്ചത്. ഗര്‍ഭിണിയായ സ്ത്രീയുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞതോടെയാണ് അടിയന്തരമായി രക്തം ആവശ്യമായി വന്നത്. പിന്നീട് നോമ്ബുകാരനായതിനാല്‍ നോമ്ബ് മുറിച്ചതിന് ശേഷം വൈകുന്നേരം രക്തം നല്‍കാമെന്ന് യുവതിയുടെ ബന്ധുക്കളെ അറിയിച്ചു. എന്നല്‍, യുവതിയുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ നോമ്ബ് ഉപേക്ഷിച്ച് രക്തം ദാനം ചെയ്യുകയായിരുന്നു. പരിശുദ്ധ റമസാന്‍ മാസത്തില്‍ ഗര്‍ഭിണിക്ക് രക്തം നല്‍കാന്‍ നോമ്ബ് മുറിച്ച് രാജസ്ഥാന്‍ യുവാവ് മാതൃകയായി മാറുകയാണ്.
https://www.facebook.com/Malayalivartha























