"കൂട്ടത്തോടെ കൂടുമാറ്റം"; ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നു രണ്ട് എംഎല്‍എമാരും സിപിഎമ്മില്‍നിന്ന് ഒരു എംഎല്‍എയും ബിജെപിയില്‍ ചേര്‍ന്നു

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തിയതിനു പിന്നാലെ ശത്രുപാളയങ്ങളില്നിന്ന് കാവിക്കൂടാരത്തിലേക്ക് നേതാക്കളുടെ കുത്തൊഴുക്ക്. തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നു രണ്ട് എംഎല്‍എമാരും സിപിഎമ്മില്‍നിന്ന് ഒരു എംഎല്‍എയും ബിജെപിയില്‍ ചേര്‍ന്നു. ഇവര്‍ക്കൊപ്പം നിരവധി പ്രാദേശിക നേതാക്കളും ബിജെപിയുടെ ഭാഗമായി.
തൃണമൂലില്‍നിന്നും പുറത്താക്കപ്പെട്ട നേതാവ് മുകുള്‍ റോയിയുടെ മകന് സുബ്രന്‍ഷു റോയ്, തുഷാര്‍കാന്തി ഭട്ടാചാര്യ എന്നിവരാണ് മമതയുടെ പാര്‍ട്ടിയില്‍നിന്നും മറുകണ്ടം ചാടിയത്. ദേബേന്ദ്ര നാഥ് റോയ് ആണ് സിപിഎമ്മില്‍ നിന്നെത്തിയ എംഎല്‍എ. തൃണമൂലിന്റെ 52 കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നു.
ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദേശീയ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയയും മുകുള്‍ റോയിയും ചേര്‍ന്നാണ് തൃണമൂല്‍ നേതാക്കളെ ബിജെപിയിലേക്ക് സ്വീകരിച്ചത്. 2021 ല്‍ ബംഗാളില്‍ ബിജെപി സര്‍ക്കാറുണ്ടാക്കുമെന്ന് വിജയ് വര്‍ഗിയ പറഞ്ഞു. മറ്റു പാര്‍ട്ടികളിലെ എംഎല്‍എമാരെ ഏഴു ഘട്ടങ്ങളിലായി ബിജെപിയില്‍ എത്തിക്കുന്നതിന്റെ ആദ്യ ഘട്ടമായിരുന്നു ഇതെന്നും വിജയ് വര്‍ഗീയ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























