പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കും. രാഷ്ട്രീയ വൈര്യം മറന്ന് മോദി സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചപ്പോള്‍ മമത ക്ഷണം സ്വീകരിക്കുകയായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് ആയതിനാല്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. താന്‍ മറ്റ് മുഖ്യമന്ത്രിമാരോടും സംസാരിച്ചിട്ടുണ്ട്. അതെ, താന്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും മമത പറഞ്ഞു. മോദി സര്‍ക്കാരിന്റെ പ്രധാനപ്രതിയോഗി ആയിരുന്ന മമതയെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചത് വാര്‍ത്തയായിരുന്നു. രാഷ്ട്രപതിഭവനില്‍ വ്യാഴാഴ്ച വൈകുന്നേരം ഏഴിനാണ് സത്യപ്രതിജ്ഞാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങില്‍ ബിംസ്റ്റെക് രാഷ്ട്രത്തലവന്മാരും പങ്കെടുക്കും. ബംഗ്ലാദേശ്, മ്യാന്മര്, ശ്രീലങ്ക, തായ്ലന്ഡ്, നേപ്പാള്‍, ഭൂട്ടാന്, കിര്‍ഗിസ്ഥാന്‍ എന്നീ രാഷ്ട്ര ങ്ങളുടെ ഭരണത്തലവന്മാരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. 2014ല്‍ മോദി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ നേതാക്കള്‍ പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha
























