ടിഡിപി മുന്‍ എംപി രമേശ് റാത്തോഡ് അറസ്റ്റിലായി

തെലുങ്കു ദേശം പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗവും മുന്‍ എംപിയുമായ രമേശ് റാത്തോഡ് അറസ്റ്റിലായി. ടിഎന്‍എസ് എംഎല്‍എ രേഖ നായിക്കിന്റെ ഗണ്‍മാനെ കൈയ്യേറ്റം ചെയ്ത കേസിലാണ് അറസ്റ്റിലായത്. രണ്ട് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
നേതാക്കള്‍ രണ്ടു പേരും റോഡ് അപകടത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കുന്നതിന് കാണ്‍പൂരിലെ ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു കയ്യേറ്റം ഉണ്ടായത്. ആശുപത്രിയില്‍വച്ച് രേഖ നായിക്കുനേരെ നടന്നടുത്ത രമേശിനെ ഗണ്‍മാന്‍ തടഞ്ഞു. ഇതില്‍ പ്രകോപിതനായ രമേശ് റത്തോഡ് ഗണ്‍മാനെ കയ്യേറ്റം ചെയ്യുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























