ഡല്‍ഹി തെരഞ്ഞെടുപ്പ് ഫെബ്രുവരി ഏഴിന്

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി ഏഴിന് നടക്കും. ഇതു സംബന്ധിച്ച് ബുധനാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം ഇറക്കും. വോട്ടെണ്ണല്‍ ഫെബ്രുവരി 10 ന് നടക്കും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ജനുവരി 21 ആണ്. പത്രികകളുടെ സൂഷ്മ പരിശോധന 22 ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ജനുവരി 24 നാണ്. 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
2013 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അടിപതറിയത് കോണ്‍ഗ്രസിന് ആയിരുന്നു. മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അടക്കം പല പ്രമുഖരും തോറ്റമ്പിയപ്പോള്‍ കോണ്‍ഗ്രസിന് നേടാനായത് കേവലം എട്ടു സീറ്റുകള്‍ മാത്രമായിരുന്നു. ആംആദ്മി 28 സീറ്റ് നേടിയപ്പോള്‍ ബിജെപി 31 സീറ്റ് നേടി.
എന്നാല്‍ ആര്‍ക്കും കേവല ഭൂരിപക്ഷം നേടാന്‍ കഴിയാതെ വന്നതോടെ കോണ്‍ഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ എഎപി സര്‍ക്കാര്‍ രൂപീകരിച്ചു. എഎപിക്കാവട്ടെ സര്‍ക്കാരിനെ ഏറെ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിഞ്ഞില്ല. ജനലോക്പാല്‍ ബില്‍ പാസാക്കാന്‍ സാധിക്കാതെ ആംആദ്മി അവരുടെ 41 ദിവസത്തെ ഭരണത്തിന് വിരാമമിട്ടു. ഇതോടെ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിനു കീഴിലായി.
ജയലളിതയുടെ മണ്ഡലമായ ശ്രീരംഗം, ആന്ധ്രാപ്രദേശിലെ തിരുപതി, ഗോവയിലെ പനാജി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പുകള്‍ ഫെബ്രുവരി 13 ന് നടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























