വീടിനു മുന്നിൽ മൂത്ര മൊഴിച്ചത് ചോദ്യം ചെയ്ത യുവാവിനെ തല്ലിക്കൊന്നു

വീടിനുമുന്നിൽ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്ത യുവാവിനെ അടിച്ചുകൊന്നു. ഡൽഹി ഗോവിന്ദ്പുരിയിലാണ് സംഭവം. ലിലു എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച ലിലു വീടിന്റെ പുറത്ത് ഭാര്യക്കൊപ്പമിരിക്കുബോഴാണ് സംഭവമുണ്ടായത്. 65 വയസ് പ്രായംവരുന്നയാൾ ലിലുവിന്റെ വീടിന്റെ മുന്നിൽ മൂത്രമൊഴിച്ചു. ഇതിൽ പ്രകോപിതനായ ലിലു ഇയാളെ മർദിച്ചു. ഇതിനു പിന്നാലെ ഇയാളുടെ മക്കൾ ഇവിടെ എത്തുകയും ലിലുവിനെ ക്രൂരമായി മർദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലിലുവിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ലിലു മോഷണം, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിൽ പ്രതിയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























